“പരിശുദ്ധാത്മാവിനെ കൂടാതെ ക്രിസ്തീയ ജീവിതം സാധ്യമല്ല”


വത്തിക്കാന്‍സിറ്റി: ക്രൈസ്തവര്‍ തങ്ങളുടെ ജീവിതത്തെ നയിക്കാന്‍ പരിശുദ്ധാത്മാവിനെ അനുവദിക്കണമെന്നും പരിശുദ്ധാത്മാവിനെകൂടാതെ ക്രിസ്തീയ ജീവിതം സാധ്യമല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.

ക്രിസ്തീയ ജീവിതം നയിക്കുന്ന ഒരു വ്യക്തി തന്റെ ജീവിതത്തില്‍ പരിശുദ്ധാത്മാവിന് ഇടം നല്കുകയോ മുന്നോട്ടുപോകാന്‍ പരിശുദ്ധാത്മാവിന്റെ സഹായം തേടുകയോ ചെയ്യുന്നില്ല എങ്കില്‍ അയാള്‍ നയിക്കുന്നത് നാസ്തികജീവിതമാണ്. വേഷത്തില്‍ മാത്രമേ അയാള്‍ക്ക് ക്രിസ്തീയതയുള്ളൂ.

നമുക്കെല്ലാം വീണ്ടും ജനനം ആവശ്യമാണ്. പരിശുദ്ധാത്മാവ് നമ്മെ അനുഗമിക്കുന്നു, രൂപാന്തരപ്പെടുത്തുന്നു, നമ്മില്‍ തന്നെ വിജയം നല്കുന്നു. പരിശുദ്ധാത്മാവിനെ സ്വീകരിക്കുക, അവിടുന്ന് നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെ സഹയാത്രികനായിത്തീരും.

ഈ അറിവിന് വേണ്ടി കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുക പരിശുദ്ധാത്മാവിനോടൊപ്പം നടക്കാന്‍ നമുക്ക് കഴിയുകയില്ലെങ്കില്‍ നമുക്കൊരിക്കലും ക്രിസ്ത്യാനികളായിത്തീരാന്‍ കഴിയുകയില്ല.

സാന്താമാര്‍ത്തയില്‍ ഏപ്രില്‍ 30 ന് അര്‍പ്പിച്ച ദിവ്യബലിയില്‍ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.