പൂഞ്ഞാർ: കുരിശില്‍ കയറിനിന്ന് ഏതാനും കുട്ടികള്‍ ഫോട്ടോയെടുത്ത സംഭവത്തില്‍ ഈരാറ്റുപേട്ട മസ്ജിദിലെ പുരോഹിതന് പൂഞ്ഞാർ ദേവാലയത്തിലെത്തി വൈദികരെ കണ്ടു ഖേദം അറിയിച്ചു. തങ്ങളുടെ സമുദായത്തിലെ ചിലകുട്ടികള്‍ ചെയ്ത അവിവേകത്തില്‍ ഈരാറ്റുപേട്ടയിലെ മുസ്ലീം സമുദായത്തിന്റെ മുഴുവന്‍ സങ്കടവും അദ്ദേഹം വൈദികരെ അറിയിച്ചതായും വാര്‍ത്തയില്‍ പറയുന്നു.
കുട്ടികളും വൈദികനോട് മാപ്പ് പറഞ്ഞതായിട്ടാണ് വിവരം.