ലിസ്ബണ്‍: അടുത്ത ലോകയുവജന ദിനത്തിന്റെ ലോഗോയും വെബ്‌സൈറ്റും പുറത്തിറക്കി. കുരിശിന്റെ മുമ്പില്‍ പരിശുദ്ധ അമ്മയുടെ ചിത്രവുമായിട്ടാണ് ലോഗോ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2023 ഓഗസ്റ്റില്‍ ലിസ്ബണില്‍ വച്ചാണ് ലോകയുവജന സംഗമം നടക്കുന്നത്. സംഗമത്തില്‍ പങ്കെടുക്കുന്ന യുവജനങ്ങള്‍ക്കിടയില്‍ നടത്തിയ മത്സരത്തില്‍ നിന്നാണ് ലോഗോ തിരഞ്ഞെടുത്തത്. ബിയാട്രീസ് റോക്വു അന്‍ടൂണൈസ് എന്ന ഇരുപത്തിനാലുകാരിയാണ് ലോഗോ രൂപകല്പന ചെയ്തത്. മറിയം തിടുക്കത്തില്‍ യാത്രയായി എന്ന സുവിശേഷഭാഗത്തെ ആസ്പദമാക്കിയാണ് ലോഗോ..
2019 ല്‍ നടന്ന യുവജനസംഗമത്തില്‍ വച്ചാണ് അടുത്ത വേദിയായി ലിസ്ബണെ തിരഞ്ഞെടുത്തത്. 2022 ഓഗസ്റ്റില്‍ നടക്കേണ്ടിയിരുന്ന സമ്മേളനമാണ് കോവിഡ് പ്രമാണിച്ച് 2023 ലേക്ക് മാറ്റിയത്.