വത്തിക്കാന്‍സിറ്റി: വിശുദ്ധരുടെ നാമകരണനടപടികളുടെ തിരുസംഘം തലവന്‍ കര്‍ദിനാള്‍ ആഞ്ചെലോ ബെക്കു രാജിവച്ചു. അസാധാരണമായ നീക്കം എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ രാജി സ്വീകരിക്കുകയും ചെയ്തു. പെട്ടെന്നെടുത്ത തീരുമാനമായതുകൊണ്ട് തന്നെ ഇക്കാര്യം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
കാര്‍ലോ അക്യൂട്ടിസിന്റെ വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനത്തിന്റെ മുഖ്യകാര്‍മ്മികന്‍ കര്‍ദിനാള്‍ ആഞ്ചെലോയായിരുന്നു. ഒക്ടോബര്‍ 10 നാണ് കാര്‍ലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ സെക്കന്റ് റാങ്കിംങ് പദവിയിലുളള വ്യക്തിയായിരുന്നു കര്‍ദിനാള്‍ ആഞ്ചെലോ.
ഓഫീസില്‍ നിന്നും കര്‍ദിനാള്‍മാരുടെ അവകാശങ്ങളില്‍ നിന്നുമാണ് കര്‍ദിനാള്‍ ആഞ്ചെലോ സ്വമേധയാ രാജിവച്ചിരിക്കുന്നത്.