ദൈവം നമ്മോട് ക്ഷമിക്കുമോ?ബൈബിള്‍ നല്കുന്ന വിശദീകരണം ഇതാ…

ദൈവം ക്ഷമിക്കുമോ..എല്ലാവരുടെയും ഉള്ളിലുള്ള സംശയങ്ങളിലൊന്നാണ് ഇത്. നാം പാപികളായതുകൊണ്ട് , നാം വീണ്ടും വീണ്ടും പാപം ചെയ്യുന്നതുകൊണ്ട്‌ദൈവം നമ്മോട് ക്ഷമിക്കുമോ. ക്ഷമിക്കും എന്നതിന് വിശുദ്ധ ഗ്രന്ഥം തന്നെ ഉത്തരം നല്കുന്നുണ്ട്. ഹെബ്രാ 10:17 ല്‍ നാം ഇങ്ങനെ വായിക്കുന്നു അവിടുന്ന് തുടരുന്നു, അവരുടെ ദുഷ്പ്രവൃത്തികളും പാപങ്ങളും ഞാനിനി ഒരു കാരണവശാലും ഓര്‍മ്മിക്കുകയില്ല.

ദൈവം ക്രിസ്തുവഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍ ( എഫേ 4;32)

മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോട് നിങ്ങള്‍ ക്ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല.( മത്താ: 6;14)

അതിനാല്‍ നിങ്ങളുടെ പാപങ്ങള്‍ മായിച്ചുകളയാന്‍ പശ്ചാത്തപിച്ചു ദൈവത്തിലേക്ക് തിരിയുവിന്‍ ( അപ്പ.പ്ര 3;19-20)

ഈ തിരുവചനങ്ങളെല്ലാം ദൈവം ക്ഷമിക്കും എന്നതിന്റെ തെളിവുകളാണ്. പക്ഷേ ഈ വചനങ്ങളില്‍ ചില നിബന്ധനകള്‍ കൂടിയുണ്ട്. നാം പശ്ചാത്തപിക്കണം, നാം മറ്റുള്ളവരോടും ക്ഷമിക്കണം. അതെ മറ്റുള്ളവരോട് ക്ഷമിച്ചും പശ്ചാത്തപിച്ചും നമുക്ക് പാപമോചനത്തിനായി അപേക്ഷിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.