സാന്‍ഫ്രാന്‍സിസ്‌ക്കോ: വിശുദ്ധ കുര്‍ബാനയ്ക്കുള്ള നിരോധനം ദൈവത്തെ പരിഹസിക്കുകയാണ്; ആര്‍ച്ച് ബിഷപ് കോര്‍ഡെലിയോണ്‍

സാന്‍ഫ്രാന്‍സിസ്‌ക്കോ: പൊതു വിശുദ്ധകുര്‍ബാനയ്ക്ക് ഇനിയും നിയന്ത്രണം തുടരുന്ന സാഹചര്യത്തില്‍ അതിനോടുള്ള പ്രതിഷേധവുമായി സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ വിശ്വാസികള്‍ ദിവ്യകാരുണ്യപ്രദക്ഷിണം നടത്തി.

പൊതു ആരാധനകള്‍ക്ക് നിയന്ത്രണം വരുത്തുന്നതിലൂടെ ദൈവത്തെ പരിഹസിക്കുകയാണ് അധികാരികള്‍ ചെയ്യുന്നതെന്ന് ആര്‍ച്ച് ബിഷപ് കോര്‍ഡെലിയോണ്‍ ദിവ്യകാരുണ്യപ്രദക്ഷണത്തെതുടര്‍ന്ന് സന്ദേശത്തില്‍ വ്യക്തമാക്കി. മാസങ്ങളായി പൊതു കുര്‍ബാനകള്‍ അര്‍പ്പിക്കാനും വിശ്വാസികള്‍ക്കുള്ള കൂടുതല്‍ പങ്കാളിത്തത്തിനുമായി താന്‍ അധികാരികളോട് യാചിച്ചുകൊണ്ടിരിക്കുകയാണെന്നും അവരതിനെ അവഗണിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അനീതിപരമായ രീതിയാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ആഴ്ചയിലാണ് മേയര്‍ ലണ്ടന്‍ ബ്രീഡ് ആരാധനകള്‍ ആരംഭിക്കാനുള്ള അനുവാദം നല്കിയത്. 50 പേര്‍ക്ക് മാത്രമാണ് ഔട്ട്‌ഡോറിലുള്ള പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനുള്ള അനുവാദമുള്ളൂ. ഇന്‍ഡോറിലുളള സ്വകാര്യ പ്രാര്‍ത്ഥനകളില്‍ ഒരു സമയം ഒരാള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ കഴിയൂ. ഒക്ടോബര്‍ ഒന്നുമുതല്‍ ഇത് പരമാവധി 25 പേരെ ആക്കിയിട്ടുമുണ്ട്.

എന്നാല്‍ സാന്‍ഫ്രാന്‍സിസ്‌ക്കോ കത്തീഡ്രലിനെ സംബന്ധിച്ച് ഇത് ഒരു ശതമാനത്തില്‍ താഴെയാണെന്ന് ആര്‍ച്ച് ബിഷപ് വ്യക്തമാക്കി വൈരുദ്ധ്യമെന്ന് പറയുന്നത് സാന്‍ഫ്രാന്‍സി്‌സ്‌ക്കോയിലെ ഹോട്ടലുകള്‍ പൂര്‍ണ്ണമായും തുറന്നിട്ടുണ്ട് എന്നതാണ്. മാളുകള്‍ക്ക് 25 ശതമാനം റീട്ടെയില്‍ സ്റ്റോറുകള്‍ 50 ശതമാനം എന്നിങ്ങനെയും ആളുകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

ഇത്തരം ആനൂകൂല്യങ്ങളൊന്നും ദേവാലയങ്ങളെ സംബന്ധിച്ച് നല്കിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ദിവ്യകാരുണ്യപ്രദക്ഷിണം നടത്തി തങ്ങളുടെ ദൈവസ്‌നേഹം അതിരൂപതയിലെ വിശ്വാസികള്‍ പരസ്യമായി പ്രകടമാക്കിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.