ബെനഡിക്ടന്‍ പതിനാറാമന്‍ മാര്‍പാപ്പയെ കണ്ടുമുട്ടിയത് വഴിത്തിരിവായി, അന്നത്തെ ആ 21 കാരന്‍ ഇന്ന് വൈദികന്‍

2010 സെപ്തംബര്‍ 18. പാസ്‌ക്കല്‍ ഊച്ചെ എന്ന നൈജീരിയക്കാരന്‍ യുവാവിന്റെ ജീവിതം മാറി മറിഞ്ഞത് അന്നായിരുന്നു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലില്‍,ലണ്ടന്‍ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ദിവ്യബലി അര്‍പ്പിച്ചത് അന്നായിരുന്നു. അനേകായിരം യുവജനങ്ങള്‍ക്കൊപ്പം പാപ്പായെ കാണാന്‍ പാസ്‌ക്കലുമുണ്ടായിരുന്നു.

അപ്രതീക്ഷിതമായിട്ടായിരുന്നു പാപ്പയെ സ്വാഗതം ചെയ്യാനുള്ള അവസരം പാസ്‌ക്കലിനെ തേടിയെത്തിയത്. ആ നിമിഷം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അനര്‍ഘമായിരുന്നു. തന്റെ രൂപതയുടെ പേരെഴുതിയ നീലനിറമുള്ള ഷര്‍ട്ടായിരുന്നു പാസ്‌ക്കലിന്റെ അന്നത്തെ വേഷം.

‘ പരിശുദ്ധപിതാവേ അങ്ങയെ ഇതിന് മുമ്പു വരെ ഞങ്ങള്‍ കണ്ടിരുന്നത് ടെലിവിഷന്‍ സ്‌ക്രീനിലും ചിത്രങ്ങളിലും മാത്രമായിരുന്നു. പക്ഷേ ഇപ്പോഴാകട്ടെ മുഖാമുഖം കാണാന്‍ അവസരം ലഭിച്ചിരിക്കുന്നത്. അങ്ങയുടെ സന്ദര്‍ശനത്തിന് ഹൃദയം നിറഞ്ഞ നന്ദി. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ’

പാസ്‌ക്കലിന്റെ വാക്കുകള്‍ക്ക് അന്ന് മാര്‍പാപ്പ പുറത്തുതട്ടി അഭിനന്ദിക്കുകയും ഇരുവരും തമ്മില്‍ ഏതാനും വാക്കുകള്‍ സംസാരിക്കുകയും ചെയ്തു. വൈദികനാകാനുള്ള തന്റെ ആഗ്രഹം പാസ്‌ക്കല്‍ അന്ന് പങ്കുവയ്ക്കാനും മടിച്ചില്ല. തന്റെ പ്രാര്‍ത്ഥന വാഗ്ദാനം നേരാന്‍ മാര്‍പാപ്പയും.

എന്തായാലും മാര്‍പാപ്പയുടെ പ്രാര്‍ത്ഥനയും പാസ്‌ക്കലിന്റെ പ്രാര്‍ത്ഥനയും ഒരുമിച്ച് ചേര്‍ന്ന് ഇന്ന് അദ്ദേഹത്തെ വൈദികനാക്കിമാറ്റിയിരിക്കുന്നു.

എസെക്‌സിലെ ബ്രെന്റ് വുഡ് കത്തീഡ്രലില്‍വച്ച ഓഗസ്റ്റ് ഒന്നിനായിരുന്നുവൈദികസ്വീകരണം. ബിഷപ് അലന്‍ വില്യംസിന്റെ കൈവയ്പ് വഴിയായിരുന്നു പൗരോഹിത്യസ്വീകരണം. സെന്റ് ജെയിംസ് ദ ലെസ് ആന്റ് സെന്റ് ഹെലന്‍ ദേവാലയത്തിന്റെ ചുമതലക്കാരനായിട്ടാണ് ഫാ. പാസ്‌ക്കല്‍ നിയമിതനായിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.