ഏഴു വ്യാകുലങ്ങളെ ധ്യാനിച്ചുള്ള ജപമാല പ്രാര്‍ത്ഥനയെക്കുറിച്ചു ഇന്ന് പറയാം.
മധ്യകാലയുഗം മുതല്‍ക്ക് ഏഴ് വ്യാകുലങ്ങളെ ധ്യാനിച്ചുള്ള ജപമാല നിലവിലുണ്ടായിരുന്നു. എന്നാല്‍ റുവാണ്ടയിലെ കിബിഹോയില് മേരിക്ലെയറിന് പരിശുദ്ധ അമ്മ നല്കിയ ദര്‍ശനത്തോടെയാണ് ഈ പ്രാര്‍ത്ഥന തിരികെ വന്നതും കൂടുതല്‍ പ്രചാരത്തിലായതും. അന്ന് മാതാവ് നല്കിയ ദര്‍ശനത്തില്‍ ഒരു കാര്യമാണ് ആവര്‍ത്തിച്ചുപറഞ്ഞത് പശ്ചാത്തപിക്കുക,പശ്ചാത്തപിക്കുക. ഇതാണ് മനസ്സ് തിരിയാനുള്ളസമയം.
അതോടൊപ്പം തന്നെ ഏഴു വ്യാകുലങ്ങളെ ധ്യാനിച്ചു ജപമാല ചൊല്ലാനും മാതാവ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലുമാണ് ഈ പ്രാര്‍ത്ഥന ചൊല്ലേണ്ടത്.
ലൂക്ക 2; 22-35, മത്തായി 2: 13-15,ലൂക്ക 2; 41-52, ലൂക്ക 23: 27-31, യോഹ 19: 25-27, യോഹ 19: 38-40, യോഹ 19: 41-42 എന്നീ വിശുദ്ധ ഗ്രന്ഥഭാഗങ്ങളെ ആസ്പദമാക്കിയാണ് ഓരോ രഹസ്യങ്ങളും യഥാക്രമം ചൊല്ലേണ്ടത്.
1 സ്വര്‍ഗ്ഗ 7 നന്മ നിറഞ്ഞ മറിയമേയും ആണ് ഈ രഹസ്യത്തില്‍ ചൊല്ലേണ്ടത്.
ഏറ്റവും കരുണയുള്ള അമ്മേ എല്ലായ്പ്പോഴും അമ്മയുടെ മകന്റെ പീഡാസഹനങ്ങള്‍ ഞങ്ങളെ ഓര്മ്മിപ്പിക്കണമേയെന്ന് അതിന് ശേഷം ചൊല്ലുക.
Amme mathave njaglk oru kujene tharane shayikane mathave ammen anughikane ente parathana kelkane ente vitle financial problem solve chayane amme