വാഷിംങ്ടണ്‍: സെന്റ് കാതറിന്‍ ഓഫ് അലക്‌സാണ്ട്രിയ കത്തീഡ്രലില്‍ നിന്ന് സക്രാരി മോഷണം പോയി. കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിയും സക്രാരിയിലുണ്ടായിരുന്നു. പുതിയൊരു സക്രാരി പുനസ്ഥാപിക്കാന്‍ കഴിഞ്ഞേക്കും.പക്ഷേ അതിനുളളിലുണ്ടായിരുന്നവ ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ വിലയുള്ളവയാണ്. അതുകൊണ്ട് തിരുവോസ്തി തിരികെ തരുക. ബിഷപ് ജെരാര്‍ദ് ബെര്‍ഗി പറഞ്ഞു.
സ്വര്‍ണ്ണമാണെന്ന് കരുതിയാവാം മോഷ്ടാക്കള്‍ സക്രാരി അപഹരി്ച്ചതെന്നും അദ്ദേഹം അനുമാനിച്ചു. സ്റ്റീല്‍ കൊണ്ടാണ് സക്രാരി പണിയപ്പെട്ടിരി്ക്കുന്നത്. ഓട് കൊണ്ടുളളതാണ് വാതിലുകള്‍. സക്രാരി തിരികെ തന്നാല്‍ മതി. വേറെ അന്വേഷണമൊന്നും ഞങ്ങള്‍ നടത്തുന്നില്ല.
സെപ്തംബര്‍ എട്ടിന് വെളുപ്പിന് നാലരമണിക്കാണ് സംഭവം നടന്നത്. വീഡിയോ ദൃശ്യങ്ങള്‍വ്യക്തമാക്കുന്നത് ഒരു സ്ത്രീയും പുരുഷനുമാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എന്നാണ്. എന്നാല്‍ അതാരാണ് എന്നതിനെക്കുറിച്ച് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.