ഇത്തവണ ഈ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എട്ടുനോമ്പിന് ആഘോഷങ്ങളുണ്ടാവില്ല

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ ശിവാജി നഗറിലെ പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇത്തവണ എട്ടുനോമ്പ് തിരുനാള്‍ ആഘോഷങ്ങളില്ലാതെ കടന്നുപോകും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗവണ്‍മെന്റിന്റെയും പോലീസിന്റെയും നിര്‍ദ്ദേശപ്രകാരമാണ് വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ തിരുനാള്‍ ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എന്നാല്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ വിവിധ ആത്മീയ പരിപാടികള്‍ ലൈവ് സ്ട്രീമിങ്ങിലൂടെ വിശ്വാസികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്നവിധത്തില്‍ ക്രമീകരിച്ചിട്ടുമുണ്ട്. വിശ്വാസികളെല്ലാവരും വീടുകളില്‍ തന്നെ പ്രാര്‍ത്ഥനയോടെ കഴിഞ്ഞാല്‍ മതിയെന്നും ആര്‍ച്ച് ബിഷപ് ഓര്‍മ്മിപ്പിച്ചു. ഇംഗ്ലീഷ്, കന്നഡ, തമിഴ്, കൊങ്കിണി, മലയാളം ഭാഷകളിലായി വിശുദ്ധ കുര്‍ബാനകള്‍ യഥാക്രമം 6,7,8,9,10 മണിക്ക് അര്‍പ്പിക്കും. 11 മണിക്ക് രോഗികള്‍ക്കായി പ്രത്യേക കുര്‍ബാന ഉണ്ടായിരിക്കും. എല്ലാ ദിവസവും വൈകുന്നേരം ജപമാലയും ലുത്തീനിയായും ഉണ്ടായിരിക്കും.

17 ാം നൂറ്റാണ്ടില്‍ തമിഴ് നാട്ടില്‍ നിന്ന് വന്ന ഏതാനും ക്രൈസ്തവരാണ് ഇവിടെ കന്യാമാതാവിന്റെ നാമത്തില്‍ ദേവാലയം പണിതതും മരിയഭക്തിക്ക് തുടക്കം കുറിച്ചതും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.