ബെയ്‌റൂട്ട്: ഈ മാസം ആരംഭത്തില്‍ നടന്ന ബെയ്‌റൂട്ട് സ്‌ഫോടനത്തിന്റെ ദുരിതം പേറുന്നവര്‍ക്കായി നൈറ്റ്‌സ് ഓഫ് കൊളംബസ് സംഭാവന നല്കിയത് 250,000 ഡോളര്‍. ലെബനോനില്‍ നടന്ന ദുരന്തം മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവ സമൂഹത്തിന്റെ നിലനില്പിന് തന്നെ ഭീഷണിയാണെന്നും ഈ ദൂരിതം തീര്‍ച്ചയായും അഭിസംബോധന ചെയ്യപ്പെടേണ്ടതാണെന്നും സുപ്രീ്ം നൈറ്റ് കാള്‍ ആന്‍ഡേഴ്‌സ്ണ്‍ പറഞ്ഞു. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും പതിഞ്ഞ സംഭവമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് നാലിനാണ് ബെയ്‌റൂട്ടില്‍ സ്‌ഫോടനം നടന്നത്. 2 മില്യന്‍ ആളുകള്‍ താമസിക്കുന്ന നഗരത്തിലെ മുഴുവന്‍ കെട്ടിടങ്ങളും സ്‌ഫോടനത്തില്‍ തകര്‍ന്നു. 181 പേര്‍ കൊല്ലപ്പെടുകയും ആറായിരത്തോളം പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. മൂന്നുലക്ഷത്തോളം പേര്‍ ഭവനരഹിതരായി.
സ്‌ഫോടനത്തിന്റെ കാരണത്തെക്കുറിച്ച് ഇനിയും ഔദ്യോഗികമായ വിശദീകരണം ഉണ്ടായിട്ടില്ല. ലോകമെങ്ങുമായി രണ്ടു മില്യന്‍ അംഗങ്ങളുള്ള സംഘടനയാണ് നൈറ്റ്‌സ് ഓഫ് കൊളംബസ്.
ബെയ്‌റൂട്ടിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ 250,000 യൂറോ സംഭാവന ചെയ്തിരുന്നു.