ജീവിതത്തിലെ ഇരുണ്ട നിമിഷങ്ങളില്‍ തന്നെ സഹായിച്ചത് വിശ്വാസം മാത്രമായിരുന്നുവെന്ന് ഹാരി രാജകുമാരന്റെ ഭാര്യ മേഗന്‍ മാര്‍ക്ലെ. ദൈവവുമായി തനിക്കുള്ളത് അഭേദ്യമായ ബന്ധമാണെന്നും പ്രാര്‍ത്ഥന തന്റെ ജീവിതത്തിലെ അവിഭാജ്യഘടകമാണെന്നും മേഗന്‍ തുറന്നുപറയുന്നു.
ദൈവവുമായും തന്റെ സഭയുമായുമുള്ള മേഗന്റെ ബന്ധം അവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ പലപ്പോഴും ഇക്കാര്യം ആര്‍ക്കും അറിയില്ല. ഒരു വ്യക്തിയെന്ന നിലയിലും സ്ത്രീയെന്ന നിലയിലും പ്രാര്‍ത്ഥന മേഗന്റെ ജീവിതത്തില്‍ പ്രധാനപ്പെട്ടതാണ്.
ഫൈന്‍ഡിംങ് ഫ്രീഡം; ഹാരി ആന്റ് മേഗന്‍ ആന്റ് ദ മേക്കിംങ് ഓഫ് എ മോഡേണ്‍ റോയല്‍ ഫാമിലി എന്ന കൃതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഓമിഡ് സ്‌കോബിയും കാരോലൈന്‍ ഡുറാന്റും ചേര്‍ന്നെഴുതിയതാണ് പ്രസ്തുത കൃതി. മേഗനുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പുസതകം തയ്യാറാക്കിയിരിക്കുന്നത്.
അമിതമായ മതവിശ്വാസത്തിലായിരുന്നില്ല മേഗന്‍ വളര്‍ന്നുവന്നതെങ്കിലും ദൈവാവബോധം ആ വ്യക്തിയില്‍ ശക്തമായിരുന്നുവെന്നും പുസ്തകം പറയുന്നു.