പത്തനംതിട്ട: മലയോരകര്‍ഷകര്‍ക്ക് ഭീതിയോടെ മാത്രമേ വനപാലകരെ കാണാന്‍ കഴിയൂ എന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച യുവകര്ഷകന് പി.പി മത്തായിയുടെ വീടിന് മുമ്പില്‍ കര്‍ഷകര സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് നടത്തി ഐക്യദാര്‍ഢ്യ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മത്തായിയുടെ കുടുംബത്തിന് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പൂര്‍ണ്ണപിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മത്തായിയുടെ കേസില്‍ നീതി ഉറപ്പാക്കണം, കുടുംബത്തിന് സംരക്ഷണം ലഭിക്കണം. ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചേ മതിയാവു.
വ്യക്തമായ തെളിവുകളുണ്ടായിട്ടും വനപാലകര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് മടിക്കുന്നത് ഭരണതലത്തിലെ സ്വാധീനം മൂലമാണെന്നും മാര്‍ റെമിജീയോസ് ആരോപിച്ചു.