വത്തിക്കാന്‍ സിറ്റി: ജീവിതത്തിലെ ദുഷ്ക്കരമായ സമയങ്ങളിലും പരീക്ഷണഘട്ടങ്ങളിലും ഹൃദയം ദൈവത്തിലേക്ക് തിരിക്കണമെന്നും അവിടുത്തെ നാം അന്വേഷിക്കാത്തപ്പോള് പോലും ദൈവം നമ്മുടെ അരികെയുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.
കൊടുങ്കാറ്റുകള്‍ക്ക് നടുവിലും ഹൃദയം ദൈവത്തിലേക്ക് തിരിയ്ക്കുന്നതാണ് വിശ്വാസം. പിതാവിനോട് അടുത്ത സ്നേഹവും സ്വാതന്ത്ര്യവും ദൈവത്തോട് ഉണ്ടായിരിക്കുക. ക്രിസ്തു പത്രോസിനെയും ശിഷ്യന്മാരെയും പഠിപ്പിച്ചത് അക്കാര്യമാണ്. അക്കാര്യം ഇന്നും പ്രസക്തമാണ്. ജീവിതത്തിലെ ഇരുള്മ ൂടിയ അവസരത്തിലും അതുകൊണ്ട് ദൈവത്തെ അന്വേഷിക്കുക. മിക്കപ്പോഴും നാം ഇരുട്ടിലായിരിക്കും.
അപ്പോള്‍ ഉറക്കെ നിലവിളിക്കുക. കര്‍ത്താവേ കര്‍ത്താവേ, ദൈവം അകലെയാണെന്നായിരിക്കും നമ്മുടെ ധാരണ. പക്ഷേ കര്‍ത്താവ് നമ്മോട് അപ്പോഴെല്ലാം പറയും ഞാനിവിടെയുണ്ട്. അതെ ദൈവം എന്റെ കൂടെയുണ്ട്. നമ്മുടെ വിശ്വാസം ദുര്‍ബലമാണെന്ന് അവിടുത്തേക്കറിയാം. നമ്മുടെ വഴികള്‍ ദുഷ്ക്കരമായിരിക്കാന്സാധ്യതയുണ്ടെന്നും. പക്ഷേ അവിടുത്ത് ഉത്ഥിതനായവനാണ്. അക്കാര്യം മറക്കരുത് മരണത്തിലൂടെ അവിടുന്ന് നമ്മുടെ സുരക്ഷ ഉറപ്പാക്കി. പാപ്പ ഓര്‍മ്മിപ്പിച്ചു.