വത്തിക്കാന്‍ സിറ്റി: ഗള്‍ഫില്‍ സീറോ മലബാര്‍ സഭയ്ക്ക് സ്വതന്ത്ര ഭരണസംവിധാനവും മെത്രാനും ലഭിക്കാനുള്ള സാധ്യതകള്‍ തുറന്നുകിട്ടി. പൗരസ്ത്യ സഭകള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ രൂപത ആരംഭിക്കാനും മെത്രാന്മാരെ വാഴിക്കാനും അധികാരം നല്കിക്കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവിറക്കിയതോടെയാണ് ഇതിനുളള സാധ്യതകള്‍ തുറന്നുകിട്ടിയിരിക്കുന്നത.
പൗരസ്ത്യ കത്തോലിക്കാസഭയിലെ പാത്രിയാര്‍ക്കീസുമാര്‍ക്ക് അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ അധികാരപരിധി നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് മാര്‍പാപ്പ ഉത്തരവിറക്കിയത്. അനേകം വര്‍ഷങ്ങളായി ഇക്കാര്യത്തിനായി പൗരസ്ത്യ കത്തോലിക്കാ പാത്രീയാര്‍ക്കീസുമാര്‍ അപേക്ഷ നല്കി കാത്തിരിക്കുകയായിരുന്നു.
നിലവില്‍ ദക്ഷിണ ഉത്തര അറേബ്യന്‍ വികാരിയാത്തുകളുടെ കീഴിലാണ് പൗരസ്ത്യ കത്തോലിക്കാസഭകള്‍ ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്നത്. ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പൗരസ്ത്യസഭയാണ് സീറോ മലബാര്‍ സഭ.