ബെയ്ജിംങ്: ചൈനയിലെ ക്രൈസ്തവര്‍ പലതരത്തിലുള്ള മതപീഡനങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു എന്ന വാര്‍ത്തയാണ് ഓരോ ദിവസവും നമ്മെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. അതിനിടയില്‍ ഇപ്പോഴിതാ ചൈനയിലെ ക്രൈസ്തവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിനും നിയന്ത്രണവും കടുത്ത പരിശോധനയും നേരിടുന്നതായി റിപ്പോര്‍ട്ട്.
ക്രൈസ്തവരുടെ അക്കൗണ്ടിലുള്ള പല സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ടെന്നും ചിലതൊക്കെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് വാര്‍ത്ത. അല്മായര്‍ കൈകാര്യം ചെയ്യുന്ന കൊമേഴ്‌സ്യല്‍ വെബ് പ്ലാറ്റ് ഫോമുകള്‍,വെബ് സൈറ്റ്, എന്നിവയെയും ഇത് ബാധിക്കുന്നുണ്ട്. രൂപതകള്‍ കേന്ദ്രീകരിച്ചുള്ള വീചാറ്റ് എന്ന പബ്ലിക്ക് അക്കൗണ്ടിനും ഭീഷണിയുയര്‍ന്നിരിക്കുന്നതായി ഫാ. പോള്‍ അറിയിച്ചു.
മതപരമായ കാര്യങ്ങളൊന്നും ഇതുവഴി പ്രസിദ്ധപ്പെടുത്തരുതെന്ന് തനിക്ക് നിര്‍ദ്ദേശം കിട്ടിയതായി അദ്ദേഹം വ്യക്തമാക്കി. കോവിഡ് വ്യാപന സാഹചര്യത്തില്‍ ലൈവ് സ്ട്രീമിങ് വഴി നടന്നുകൊണ്ടിരുന്ന വിശുദ്ധ കുര്‍ബാനയ്ക്കും തടസ്സം നേരിട്ടിട്ടുണ്ട്. ആളുകളെ സോഷ്യല്‍ മീഡിയാ വഴി വിശ്വാസികളാക്കണ്ടാ എന്നാണത്രെ അധികാരികളുടെ നിലപാട്. സഭയുടെ സോഷ്യല്‍ നെറ്റ് വര്‍ക്ക് പരിശോധനാവിധേയമാക്കുന്നുമുണ്ട്.
ചുരുക്കത്തില്‍ ചൈനയില്‍ ക്രൈസ്തവരുടെ ജീവിതം ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്.