പഞ്ചാബ്: സുവിശേഷപ്രഘോഷകനായ ബാല്വിന്ഡെര് ഭാട്ടിയയുടേത് അപകടമരണമല്ല കൊലപാതകമാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ജൂലൈ 27 ന് റോഡരികില്‍ രക്തത്തില്‍ കുളിച്ച് ബോധരഹിതനായി കിടക്കുകയായിരുന്ന അദ്ദേഹം. എന്നാല്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബന്ധുക്കള്‍. അടുത്തുള്ള ക്രൈസ്തവഭവനം സന്ദര്‍ശിച്ച് വീട്ടിലേക്ക് മടങ്ങിവരുന്ന വഴിക്കായിരുന്നു അപകടം.
അപരിചിതമായ റോഡായിരുന്നില്ല, അവിടെവച്ചൊരു അപകടം നടക്കാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. ബൈക്കിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞിരുന്നു. തലയ്ക്കേറ്റ മാരകമായ മുറിവാണ് മരണകാരണമായത്. മൂര്‍ച്ചയുള്ള ഒരായുധം കൊണ്ട് അടിച്ചതുവഴിക്കാണ് അതുണ്ടായിരിക്കുന്നത്. തലയ്ക്കേറ്റ പരിക്ക് ആരോ അദ്ദേഹത്തെ അടിച്ചതാണ് എന്നതിന്റെ വ്യക്തമായ സൂചനയാണ്. കൊലപാതകമാണ് എന്ന് വ്യക്തമാക്കുന്ന സൂചനകള്‍ ഇങ്ങനെ പോകുന്നു.
വഴിയരികില്‍ അപകടം പറ്റി കിടക്കുന്നതറിഞ്ഞ് വീട്ടുകാരാണ് ആദ്യം ഓടിയെത്തിയത്.. ഒന്നിലധികം ആളുകളുടെ ആധാര്‍ കാര്‍ഡ് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതും കൊലപാതകസൂചനയാണ് വ്യക്തമാക്കുന്നത്. പക്ഷേ പോലീസിന്റെ നിലപാട് അപകടമരണമാണെന്നാണ്.
ഈ വര്‍ഷം തന്നെ ഒരു ക്രൈസ്തവന്റെ എട്ടാമത് മരണമാണ് അസാധാരണ സാഹചര്യങ്ങളില്‍ സംഭവിച്ചിരിക്കുന്നത്. ജൂലൈ വരെ 239 ക്രൈസ്തവ മതപീഡനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ നാല്പത് ശതമാനം വര്‍ദ്ധനവാണ് ഇത് . 1.3 ബില്യന്‍ ജനസംഖ്യയുളള ഇന്ത്യയില്‍ 2.3 ശതമാനം മാത്രമാണ് ക്രൈസ്തവരുള്ളത്.