ഓഗസ്റ്റ് മൂന്നു മുതല്‍ ലെഷ്യെസ്റ്ററില്‍ പൊതു കുര്‍ബാന പുനരാരംഭിക്കും

ലെഷ്യെസ്റ്റര്‍: ഓഗസ്റ്റ് മൂന്നുമുതല്‍ ലെഷ്യെസ്റ്ററില്‍ പൊതുകുര്‍ബാനകള്‍ പുനരാരംഭിക്കും. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് യുകെ ഗവണ്‍മെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. നാലു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവിടെ പൊതുകുര്‍ബാനകള്‍ ആരംഭിക്കുന്നത്.

അത്യാവശ്യമല്ലാത്ത ഷോപ്പുകള്‍ തുറക്കാനോ അടിയന്തിരാവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ക്ക് പുറത്തുപോകാനോ ഇവിടെ അനുവാദമുണ്ടായിരുന്നില്ല. ജൂണ്‍ 15 ന് സ്വകാര്യപ്രാര്‍ത്ഥനകള്‍ക്കായി ദേവാലയങ്ങള്‍ തുറന്നിരുന്നുവെങ്കിലും പൊതുജനപങ്കാളിത്തം ഉണ്ടായിരുന്നില്ല.

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ജൂണ്‍ 29 മുതല്‍ വെയില്‍സില്‍ ജൂലൈ 13 നും സ്‌കോട്ട് ലാന്റില്‍ ജൂലൈ 15 നും പൊതു ആരാധനകള്‍ ആരംഭിച്ചിരുന്നു.

ദേവാലയങ്ങള്‍ക്ക് പുറമെ റെസ്റ്റോറന്റുകളും പബുകളും തിങ്കളാഴ്ചമുതല്‍ തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍ അയല്‍വക്ക സന്ദര്‍ശനം, പൂള്‍, ജിം എന്നിവിടങ്ങളിലുള്ള സന്ദര്‍ശനം എന്നിവയ്ക്കുള്ള വിലക്ക് തുടരു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.