സിറിയ: പുരാതന ക്രൈസ്തവ ദേവാലയമായിരുന്ന ഹഗിയ സോഫിയ മോസ്ക്കായി മാറ്റിയ ഗവണ്മെന്റ് തീരുമാനത്തിനെതിരെയുള്ള പ്രതികരണം എന്ന നിലയില്‍ റഷ്യയുടെ സഹായത്തോടെ മറ്റൊരു ഹഗിയ സോഫിയ നിര്‍മ്മിക്കാന്‍ സിറിയന്‍ ഗവണ്മെന്റ് പ്ലാനിടുന്നു.
ലെബനോനിലെ അല്‍ മോഡോണ്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തതാണ് വാര്‍ത്ത. ഗ്രീക്ക് ഓര്‍ത്തഡോക്സ് മെട്രോപ്പോലീറ്റന്‍ ബിഷപ് നിക്കോള ബാല്ബാക്കി ഈ തീരുമാനത്തെ അംഗീകരിച്ചതായും ഗ്രീക്ക് ഓര്‍്ത്തഡോക്സ് ജനസാന്ദ്രതയുള്ള നഗരത്തിലായിരിക്കും പുതിയ ഹഗിയ സോഫിയ പണിയുന്നതെന്നും വാര്‍ത്ത പറയുന്നു.
നാഷനല്‍ ഡിഫെന്‍സ് ഫോഴ്സ് മിലിട്ടിയയുടെ തലവന്‍ നാബൂവെലിന്റെ ആശയമാണ് പുതിയ ഹഗിയ സോഫിയ. ഇദ്ദേഹം ദേവാലയം പണിയാനുള്ള സ്ഥലം ദാനമായി നല്‍കും.
ഇസ്താംബൂളില്‍ 537 ല്‍ നിര്‍മ്മിച്ച ഹഗിയ സോഫിയ മുസ്ലീം ദേവാലമായി മാറ്റാനുള്ള തീരുമാനം തുര്‍ക്കി പ്രസിഡന്റ് ഏര്ദോഗന് ജൂലൈ 10നാണ് ലോകത്തെ അറിയിച്ചത്.