വിശ്രമിക്കാന്‍ കിടന്നു, എണീറ്റില്ല, സേക്രട്ട് ഹാര്‍ട്ട് സുപ്പീരിയര്‍ ജനറലിന്റെ അപ്രതീക്ഷിത വേര്‍പാട് കനത്ത ആഘാതമായി

പാറ്റ്‌ന: സിസ്റ്റേഴ്‌സ് ഓഫ് ദ സേക്രട്ട് ഹാര്‍ട്ട് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എല്‍സിറ്റ മാത്യു അപ്രതീക്ഷിതമായി വേര്‍പിരിഞ്ഞു. 70 വയസായിരുന്നു. ഇന്നലെ രാവിലെ 11.35 ഓടെയായിരുന്നു മരണം. കോണ്‍ഗ്രിഗേഷന്റെ ആസ്ഥാനമായ കുര്‍ജിയില്‍ വച്ചായിരുന്നു അന്ത്യം.

ഏതാനും ദിവസങ്ങളായി സിസ്റ്റര്‍ക്ക് പനിയുണ്ടായിരുന്നു. എന്നാല്‍ അതില്‍ നിന്ന് രോഗവിമുക്തിനേടിയിരുന്നു. പക്ഷേ എന്തോ ഒരു അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്ന് മരിക്കുന്നതിന്റെ തലേന്നും രാവിലെയും പറഞ്ഞിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതായ ഒന്നായി അത് തോന്നിയിരുന്നില്ല. ഇന്നലെ മറ്റ് കന്യാസ്ത്രീകളുമായി ചിരിച്ച് സംസാരിച്ചിരിക്കുകയായിരുന്നു. അതിനിടയില്‍ കിടക്കണമെന്ന് പറഞ്ഞു. പക്ഷേ പിന്നീട് ഉറക്കമുണര്‍ന്നില്ല. കൗണ്‍സിലര്‍മാരില്‍ ഒരാളായ സിസ്റ്റര്‍ മഞ്ജുള പറഞ്ഞു.

സിസ്റ്റര്‍ എല്‍സിറ്റയ്ക്ക് കോവിഡ് 19 ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 9 മണിക്ക് സംസ്‌കാരം നടക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.