കോവിഡ് 19 നെ തുടര്‍ന്നുളള ലോക്ക് ഡൗണ്‍കാലത്ത് ദേവാലയങ്ങള്‍ പോലും അടഞ്ഞുകിടക്കുകയായിരുന്നു. സമൂഹവ്യാപനത്തിന്റെ സാധ്യത കണക്കിലെടുത്തു കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടുമാത്രമേ ലോക്ക് ഡൗണിന് ശേഷം ദേവാലയങ്ങള്‍ തുറന്നിരുന്നുള്ളൂ.
എന്നാല്‍ ലോക് ഡൗണിന് ശേഷം വിശ്വാസപരമായി എന്തെങ്കിലും മാറ്റങ്ങളുണ്ടായോ?പങ്കെടുക്കാന്‍ വരുന്നവരുടെ എണ്ണത്തിലോ മനോഭാവത്തിലോ മാറ്റമുണ്ടായോ?
ഫ്‌ളോറിഡായിലെ ഒരു വൈദികന്റേതായി പുറത്തുവന്ന അഭിപ്രായം ഇങ്ങനെയാണ്.
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തതിന് ശേഷം എന്റെ അടുക്കല്‍ വന്ന് ആളുകള്‍ പറയുന്ന കാര്യം ഇങ്ങനെയാണ്, അച്ചോ ഇത് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. കൊറോണ വൈറസ് പിടിച്ച് ഞാന്‍ നാളെ മരിച്ചാലും വിശ്വാസത്തില്‍ മരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് സഭയുമായി ബന്ധപ്പെട്ട് കൗദാശികമായി ജീവിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു.
കൊറോണ വൈറസ് മൂലം ഒരു വിഭാഗം ആളുകള്‍ വിശ്വാസത്തില്‍ നിന്ന് അകന്നുജീവിക്കുകയാണെങ്കിലും അതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ വിശ്വാസത്തില്‍ തീവ്രമായി ജീവിക്കുന്നു എന്നത് ആശ്വാസകരം തന്നെ.