നരകത്തിന്‍റെ സ്ഥാനവും നരകത്തിലെ ചൂടും കൃത്യമായി നിര്‍ണ്ണയിച്ചും ലോകാവസാനത്തിന്‍റെ കൃത്യ തീയതി മുന്‍കൂട്ടി പ്രഖ്യാപിച്ചും അങ്കലാപ്പു സൃഷ്ടിക്കുന്നവര്‍… എംപറര്‍ ഇമ്മാനുവലിനെക്കുറിച്ചുള്ള ശ്രദ്ധേയമായ ലേഖനം.

അബദ്ധപ്രബോധനങ്ങള്‍ കൊണ്ട് വിശ്വാസികളെ വഴിതെറ്റിക്കുന്ന എംപറര്‍ ഇമ്മാനുവലില്‍ എന്താണ് സംഭവിക്കുന്നത്. ഇവരെങ്ങനെയാണ് വിശ്വാസികളെ വഴിതെറ്റിക്കുന്നത്? ഇതാ അതിനുള്ള ഉത്തരങ്ങള്‍.

എംപറര്‍ എമ്മാനുവല്‍ ട്രസ്റ്റ് എന്ന തട്ടിപ്പും അവരുടെ അബദ്ധ പ്രബോധനങ്ങളും

ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശം കൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്ക് ചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിന്‍റെ നേരേ ചെവിയടച്ച് കെട്ടുകഥകളിലേക്ക് ശ്രദ്ധ തിരിക്കും (2 തിമോ. 4,3-4)തിമോത്തെയോസിനെഴുതിയ രണ്ടാം ലേഖനത്തില്‍ പൗലോസ് അപ്പസ്തോലന്‍ പറയുന്ന ഇക്കാര്യം എന്നത്തേയും പോലെ ഇന്നും പ്രസക്തമാണ്. ഇത്തരക്കാര്‍ വരുത്തി വെക്കുന്ന അപകടങ്ങളില്‍ ആശങ്കപ്പെട്ടുകൊണ്ട് കോറിന്തോസിലെ സഭക്കെഴുതിയ രണ്ടാമത്തെ ലേഖനത്തില്‍ പൗലോസ് പറയുന്നത് ഇങ്ങനെയാണ്…

സര്‍പ്പം ഹവ്വയെ തന്ത്രപൂര്‍വ്വം ചതിച്ചതുപോലെ നിങ്ങളുടെ ചിന്തകള്‍ ക്രിസ്തുവിലുള്ള ലാളിത്യത്തിലും വിശുദ്ധിയിലും നിന്ന് വ്യതിചലിക്കപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. എന്തെന്നാല്‍, ഞങ്ങള്‍ പ്രസംഗിച്ചതല്ലാതെ മറ്റൊരു യേശുവിനെ ആരെങ്കിലും പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരു ആത്മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോ ചെയ്താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക. (2 കൊറി. 11,3-5) .കത്തോലിക്കാസഭയില്‍ നിന്നും അകന്നു പോകുന്നവരെ തെറ്റായ പഠനങ്ങള്‍ നടത്തുന്ന പാഷണ്ഡികള്‍ (Heretics) ആയും, സഭയിലെ ആത്മീയാധികാരത്തെ അംഗീകരിക്കാത്ത ശീശ്മക്കാര്‍ (schismatic) ആയും സഭയില്‍ നിന്നും വേര്‍പെട്ട് വ്യത്യസ്ത പഠനങ്ങളും നേതൃത്വവുമുള്ള വിഘടിതവിഭാഗങ്ങള്‍ (sects) ആയുമാണ് മനസ്സിലാക്കുന്നത്.

ഈ വിധത്തില്‍ സത്യവിശ്വാസത്തില്‍ നിന്നും തെറ്റായ പഠനങ്ങളിലൂടെ അകന്നുപോകുന്നവരും സാധാരണക്കാരായ മനുഷ്യരെ അകറ്റിക്കൊണ്ടുപോകുന്നവരുമായ വ്യാജോപദേഷടാക്കളും പ്രവാചകരും ഈശോയുടെ കാലത്തും അതിനു മുമ്പുതന്നെയും ഉണ്ടായിരുന്നു. അതിനാലാണ് പത്രോസ് അപ്പസ്തോലന്‍ തന്‍റെ രണ്ടാമത്തെ ലേഖനത്തില്‍ ഇപ്രകാരം പറയുന്നത് -ഇസ്രായേല്‍ ജനങ്ങള്‍ക്കിടയില്‍ വ്യാജപ്രവാചകന്മാരുണ്ടായിരുന്നു.

അതുപോലെ, തങ്ങളുടെമേല്‍ ശീഘ്രനാശം വരുത്തിവെക്കുന്ന വ്യാജോപദേഷ്ടാക്കള്‍ നിങ്ങളുടെയിടയിലും ഉണ്ടാകും. അവര്‍ വിനാശകരമായ അഭിപ്രായങ്ങള്‍ രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തു വാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയും ചെയ്യും. .. അവര്‍ മൂലം സത്യത്തിന്‍റെ മാര്‍ഗ്ഗം നിന്ദിക്കപ്പെടും. അത്യാഗ്രഹം കാരണം വ്യാജം പറഞ്ഞ് നിങ്ങളെ അവര്‍ ചൂഷണം ചെയ്യും (2 പത്രോ. 2,1-3)ഇന്ന് വിശ്വാസസമൂഹത്തെയും പൊതുജനത്തെയും തെറ്റിദ്ധരിപ്പിക്കുകയും അബദ്ധപ്രബോധനങ്ങളിലൂടെ ക്രൈസ്തവവിശ്വാസത്തെത്തന്നെ അവഹേളിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് എംപറര്‍ എമ്മാനുവല്‍ ട്രസ്റ്റ്. വ്യക്തികളെയും കുടുംബങ്ങളെയും തകര്‍ക്കുകയും ക്രൈസ്തവവിശ്വാസത്തോടു പുലബന്ധം പുലര്‍ത്താത്ത അന്ധവിശ്വാസങ്ങളിലേക്ക് സാധാരണമനുഷ്യരെ ആകര്‍ഷിച്ചുകൊണ്ടുവന്ന് സാമ്പത്തികമായി ചൂഷണം ചെയ്ത് അവരെ നാശത്തിലേക്ക് തള്ളിവിടുന്ന ഈ പ്രസ്ഥാനത്തെ സര്‍വ്വരും കരുതലോടെ കാണേണ്ടതാണ്.

വിശ്വാസത്തെ വിലയിരുത്തുന്നതിലാണ് എംപറര്‍ എമ്മാനുവല്‍ അടക്കമുള്ള വിഘടിത വിഭാഗങ്ങള്‍ക്ക് വീഴ്ച പറ്റുന്നത്. വിശ്വാസത്തെക്കുറിച്ച് സഭാപിതാക്കന്മാരുടെ വീക്ഷണങ്ങളില്‍ത്തന്നെ വ്യത്യാസങ്ങള്‍ നമുക്ക് കാണാവുന്നതാണ്. വിശ്വാസത്തെ നിര്‍വ്വചിക്കുന്നതിലെ ഈ വ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായി പരിണമിക്കുകയും പ്രസ്തുത തര്‍ക്കം വിശ്വാസത്തിന്‍റെ ഉള്ളടക്കത്തെത്തന്നെ ബാധിക്കുകയും ചെയ്യുമ്പോഴാണ് അതു പാഷണ്ഡതയും തുടര്‍ന്നു ശീശ്മയുമായി മാറുന്നത്. വിശ്വാസത്തിന്‍റെ ഉള്ളടക്കം ക്രിസ്തുവും സഭയുമാണ്. സഭയുടെ ഭാഗമാണ് ദൈവവചനവും കൂദാശകളും പാരമ്പര്യങ്ങളും. ഒരു പുസ്തകം മാത്രമുള്ളവനെ ഭയപ്പെടണം എന്ന ലത്തീന്‍ പഴമൊഴിയുണ്ട്.

ബൈബിള്‍ മാത്രം മതി എന്ന വാദവുമായി വന്നവരെല്ലാം സഭയില്‍ ഇടര്‍ച്ചയ്ക്കു വഴിതെളിച്ചതിന്‍റെ കാരണമിതാണ്. സഭ വിശ്വസിച്ചതിന്‍റെയും വിശ്വാസം ജീവിച്ചതിന്‍റെയും വിശ്വാസം അനുഷ്ഠിച്ചതിന്‍റെയും സാക്ഷ്യമാണ് ലിഖിതരൂപമായ ദൈവവചനം. സഭയുടെ വിശ്വാസത്തിന്‍റെ വെളിച്ചത്തിലല്ലാതെ വിശുദ്ധഗ്രന്ഥത്തിന് ദൈവനിവേശനത്തിന്‍റെ തെളിമ ലഭിക്കില്ല. ഇത്തരം തെളിമയില്ലായ്മയിലാണ് എംപറര്‍ എമ്മാനുവല്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ മനുഷ്യരെ കബളിപ്പിച്ചുകൊണ്ട് തഴച്ചുവളരുന്നത്.

ആധുനിക കാലത്തെ യൂദാസുമാര്‍ യേശുവിനെ ഒറ്റുന്നത് ചുംബനം കൊണ്ടല്ല, വിശുദ്ധ ഗ്രന്ഥം ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് എന്ന കീര്‍ക്ക ഗാര്‍ഡിന്‍റെ നിരീക്ഷണം ശ്രദ്ധേയമാണ്. ഒറ്റുകാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന കാലമാണിത്. വിശുദ്ധഗ്രന്ഥത്തിലെ നിശ്ചിത വചനങ്ങളെ സ്വാര്‍ത്ഥലക്ഷ്യത്തോടെ ദുര്‍വ്യാഖ്യാനം ചെയ്യുകയും അതുവഴി അനേകരെ വഴിതെറ്റിക്കുകയും ചെയ്യുന്നവരാണ് ആള്‍ ദൈവങ്ങളായി അറിയപ്പെടുന്നത്. ഇത്തരം ആള്‍ദൈവങ്ങള്‍ ആളുകളെ ദൈവത്തിലേക്കു നയിക്കാനല്ല, തങ്ങളിലേക്കുതന്നെ തിരിക്കാനും ചൂഷണംചെയ്യാനുമാണ് പലപ്പോഴും മുതിരുന്നത്.

ആധുനിക കാലഘട്ടത്തില്‍ ഇപ്രകാരമുള്ള ആള്‍ദൈവങ്ങളില്‍പ്പെട്ട അനേകര്‍ സ്ഥലകാല മതജാതിഭേദകമെന്യേ രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഇവയില്‍ ഒന്നാണ് എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനം.എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനത്തിലെ ആളുകള്‍ കൂടാരവാസികളായാണ് അറിയപ്പെടുന്നത്. ദൈവം മനുഷ്യനെ സന്ദര്‍ശിക്കാന്‍ പഴയനിയമത്തില്‍ കണ്ടെത്തിയ മാര്‍ഗ്ഗം സമാഗമ കൂടരത്തില്‍ (പുറപ്പാട്. 27:21) മനുഷ്യനോടൊത്തു വസിക്കുക എന്നതായിരുന്നു. ഈ സമാഗമ കൂടാരമാണ് പിന്നീട് ജറുസലേം ദേവാലയമായി രൂപാന്തരപ്പെട്ടത്. ദേവാലയം പണിയപ്പട്ടതോടെ കൂടാരം അപ്രസക്തമായി, കൂടാരത്തിലുണ്ടായിരുന്നവയെല്ലാം ദേവാലയത്തിന്‍റെ ഭാഗമായി.

കൂടാരവും ദേവാലയവും കേവലം പ്രതീകങ്ങള്‍ മാത്രമായിരുന്നു. ദൈവം മനുഷ്യനോടൊത്തു വസിക്കുന്ന നിത്യകൂടാരവും അനശ്വരദേവാലയവുമായ ക്രിസ്തുവിന്‍റെ പ്രതീകങ്ങളായിരുന്നു അവ. ക്രിസ്തു വന്നതോടെ ജറുസലേംദേവാലയവും അപ്രസക്തമായി (യോഹ 2:20). എന്നാല്‍ എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനം ഇപ്പോഴും സമാഗമകൂടാരത്തെ സ്വപ്നം കാണുന്നവരാണ്.

അതുകൊണ്ടുതന്നെ ഈ പ്രസ്ഥാനത്തെ ഒരു പഴയ-നിയമ പാഷണ്ഡതയായിട്ടാണ് നാം മനസ്സിലാക്കേണ്ടത്.ക്രിസ്തുവിലൂടെ കൈവന്ന രക്ഷയെ നിഷേധിക്കുന്ന ഇക്കൂട്ടരുടെ ക്രിസ്തുവിജ്ഞാനീയം അവര്‍ക്കുതന്നെ നിശ്ചയം പോരാത്ത അവസ്ഥയിലാണൂള്ളത്. ക്രിസ്തു രക്ഷകനായി അവതരിച്ചു എന്ന കാര്യത്തില്‍ അവര്‍ക്കു തീര്‍ച്ചയില്ല. രക്ഷകന്‍, എംപറര്‍ എമ്മാനുവല്‍ എന്ന പേരില്‍ അവതരിക്കുന്ന ദൈവസുതനായിരിക്കുമെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നുണ്ട്. ഈ എമ്മാനുവല്‍ ജനിച്ചതായും ജനിക്കാനിരിക്കുന്നതായുമുള്ള വിരുദ്ധ പ്രബോധനങ്ങള്‍ ഇവരുടെ പഠനങ്ങളിലുണ്ട്. അടുത്തകാലത്ത് ഏറെ കൊട്ടിഘോഷിക്കപ്പെട്ട് എംപറര്‍ എമ്മാനുവലായി അവതരിക്കുന്നവന്‍ എന്ന പ്രതീക്ഷയോടെ കാത്തിരുന്ന കുഞ്ഞ് ജനിച്ചപ്പോള്‍ പെണ്‍കുട്ടിയായി.

ഇതേച്ചൊല്ലിയുള്ള തര്‍ക്കം കൂടാരത്തില്‍ ഗുരുതരമായ പിളര്‍പ്പിന് വഴിതെളിക്കുകയും ചെയ്തിട്ടുണ്ട്.ക്രിസ്തുവിനെ നിഷേധിച്ചാല്‍ പിന്നെ സഭയും കൂദാശകളും അപ്രസക്തമാകുന്നു. പുരോഹിത നിന്ദ വ്രതമായി സ്വീകരിച്ച ഈ പ്രസ്ഥാനത്തിന്‍റെ പിതാമഹന്‍ വൈദികര്‍ക്കെതിരേ നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നവരില്‍ അഗ്രഗണ്യനാണ്. സഭയില്‍നിന്നും പൗരോഹിത്യത്തില്‍നിന്നും വിശ്വാസികളെ അകറ്റുന്നത് ഗുരുതരമായ ആത്മീയ ഭവിഷ്യത്തുകള്‍ക്ക് കാരണമാകും. ദൈവജനത്തിനുവേണ്ടി ദൈവപുത്രന്‍ ഒരുക്കിയ സംരക്ഷണത്തിന്‍റെ കോട്ടയാണ് തിരുസഭ. കുരിശില്‍ ക്രിസ്തുവിനോടു പരാജയപ്പെട്ട പിശാച്, അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങേണ്ടൂ എന്ന ചിന്തയില്‍ പാഞ്ഞുനടക്കുകയാണ് (1 പത്രോ 5:9).

ഈ പൈശാചിക ആക്രമണത്തില്‍നിന്ന് സംരക്ഷണമേകാന്‍ ദൈവപുത്രന്‍ തന്‍റെ അനന്തബുദ്ധിയില്‍ സ്ഥാപിച്ചതും കൗദാശിക വരപ്രസാദത്തിന്‍റെ നിറവുള്ളതുമായ രക്ഷാകവചമാണ് സഭ. സഭയില്‍നിന്ന് വിശ്വാസികളെ അടര്‍ത്തി മാറ്റുന്നത് വിശ്വാസികളോടും ക്രിസ്തുവിനോടും കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയും പിശാചിന് ഏറ്റവും സ്വീകാര്യമായ പ്രവൃത്തിയുമാണ്. ക്രിസ്തുവിന്‍റെ ശരീരവും പരിശുദ്ധാത്മാവിന്‍റെ ആലയവുമായ തിരുസ്സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഇഹത്തിലും പരത്തിലും ഒരുപോലെ അക്ഷന്തവ്യവും പരിശുദ്ധാത്മാവിനെതിരായ പാപവുമാണ്.വിശ്വാസത്തിന്‍റെ ഉറവിടമായ പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് വിശ്വാസികളുടെ ഇടയില്‍ സന്ദിഗ്ദ്ധത സൃഷ്ടിക്കാനും കൂടാരവാദികള്‍ ശ്രമിക്കുന്നുണ്ട്. പരിശുദ്ധമറിയത്തെ പരിശുദ്ധ ത്രിത്വത്തിന്‍റെ ഭാഗമായി അവതരിപ്പിക്കുന്ന പാഷണ്ഡതയാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്.

ചുരുക്കത്തില്‍, എംപറര്‍ പ്രസ്ഥാനം വിശ്വാസത്തിന്‍റെ മൂന്ന് ആധാര ശിലകളെയും (പരിശുദ്ധ ത്രിത്വം, ക്രിസ്തു സംഭവം, തിരുസ്സഭ) ഇളക്കാനാണ് ശ്രമിക്കുന്നത്. ചൂട്ടുകത്തിച്ചാല്‍ കടല്‍ തിളയ്ക്കാത്തതുപോലെ കൂടാരവാസികള്‍ ഭവനം തോറും കയറിയിറങ്ങി നടത്തുന്ന പ്രചാരണപരിപാടികള്‍ സഭയെ സാരമായി ബാധിച്ചില്ല എന്നു മാത്രം. അവരുടെ ലക്ഷ്യം ദൈവരാജ്യത്തിന്‍റെ ആധാരശിലകളെ തകര്‍ക്കുക എന്നതുതന്നെയാണ്. ഇക്കാരണത്താലാണ് സത്യസഭ, എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനത്തെ ആരംഭം മുതല്‍ എതിര്‍ത്തുപോന്നത്.മരണാനന്തരജീവിതത്തെക്കുറിച്ചുള്ള പഠനങ്ങളിലും എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനം അണികളെ കബളിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

നരകത്തിന്‍റെ സ്ഥാനവും നരകത്തിലെ ചൂടും കൃത്യമായി നിര്‍ണ്ണയിച്ചും ലോകാവസാനത്തിന്‍റെ കൃത്യ തീയതി മുന്‍കൂട്ടി പ്രഖ്യാപിച്ചും ഇവര്‍ അണികളില്‍ അങ്കലാപ്പുസൃഷ്ടിക്കുന്നു. പ്രവചനത്തില്‍ പറഞ്ഞ തിയ്യതികള്‍ മാറ്റി പുതിയ തിയ്യതികള്‍ പ്രവചിച്ച് പിടിച്ചുനില്‍ക്കാനുള്ള അസാധാരണ പാടവവും ഇവര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇതിനോടകം തന്നെ യുഗാന്ത്യ തീയതികള്‍ പല തവണ പുതുക്കി നിശ്ചയിച്ചു കഴിഞ്ഞു.സര്‍വ്വതും വിറ്റ് അപ്പസ്തോലന്‍മാരെ ഭരമേല്‍പിച്ച ആദിമസഭാവിശ്വാസികളുടെ മാതൃകയില്‍ കൂടാരത്തിന്‍റെ അണികള്‍, കേരളത്തിന്‍റെ നാനാഭാഗങ്ങളില്‍ തങ്ങള്‍ക്കുണ്ടായിരുന്ന സ്വത്തുവകകള്‍ വിറ്റ് കൂടാരാധികാരികളെ ഭരമേല്‍പിച്ചിട്ടുണ്ട്. ഇപ്രകാരം ഭാരിച്ച ഒരു സമ്പത്ത് കൂടാരത്തിന്‍റെ കൈവശമെത്തിയിട്ടുണ്ട്. എന്നാല്‍, വിവിധകാരണങ്ങളാല്‍ കൂടാരം വിട്ടുപോന്നവര്‍ക്ക് സ്വത്തു തിരികെ നല്‍കാനോ അവരുടെ പുനരധിവാസത്തിനു സഹായിക്കാനോ കൂടാരാധികൃതര്‍ തയ്യാറാകുന്നില്ല എന്ന വ്യാപകമായ പരാതിയുണ്ട്.

പലകുടുംബങ്ങളും ഇപ്രകാരം ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. കൂടാരം വിട്ട് പുറത്തുവരാന്‍ ശേഷിക്കുന്നവരെ പിന്‍തിരിപ്പിക്കുന്നതും ഈ യാഥാര്‍ത്ഥ്യമാണെന്ന് കൂടാരവുമായി ബന്ധമുള്ളവര്‍ പറയുന്നുണ്ട്. രാജ്യത്തു നിലവിലുള്ള നിയമസംവിധാനങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ മടിക്കുന്നതാണ് പ്രശ്നം വഷളാക്കുന്നത്. പലകുടുംബങ്ങളിലും സാമ്പത്തികപ്രശ്നങ്ങള്‍ക്കുമാത്രമല്ല കൂടുംബ ജീവിതംതന്നെ തകരുന്നതിനും എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനം കാരണമായിട്ടുണ്ട്.

കൂടാര ധ്യാനം കൂടാന്‍ കൂട്ടാക്കാത്ത ജീവിതപങ്കാളികളെ ഉപേക്ഷിച്ച് കൂടാരത്തില്‍ സ്ഥിരതാമസമാക്കാന്‍ നിര്‍ബന്ധിതരായവര്‍ ഒട്ടനവധിയാണ്. ഇതുമായി ബന്ധപ്പെട്ട ചിലകേസുകള്‍ കേരളാ ഹൈക്കോടതിവരെ എത്തിയിട്ടുണ്ട്. ڇദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പ്പെടുത്തരുത്ڈ (മത്താ 19:6) എന്ന അടിസ്ഥാന കുടുംബദര്‍ശനംപോലും മറന്ന് കുടുംബത്തകര്‍ച്ചയ്ക്കു വഴിയൊരുക്കുന്നത് വിശ്വാസപ്രശ്നം മാത്രമല്ല, സമൂഹത്തിന്‍റെ ഭദ്രമായ നിലനില്‍പിനെത്തന്നെ ബാധിക്കുന്ന വിഷയമാണ്.കൂടാരത്തില്‍നിന്നു പുറത്തുവരുന്ന ധാര്‍മ്മികാപചയങ്ങളുടെ വാര്‍ത്തകളും നിരവധിയാണ്. കൂടാരം ഉപേക്ഷിച്ച് രക്ഷപ്പെട്ടവരുടെ അനുഭവസാക്ഷ്യങ്ങള്‍ ഞെട്ടിക്കുന്നവയുമാണ്. എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനം കത്തോലിക്കാസത്യവിശ്വാസത്തിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസ്തുത മേഖലയിലെ തിരുസഭയുടെ വിശ്വാസസത്യങ്ങളെ അവതരിപ്പിക്കുകയാണ് ഇന്നാരംഭിക്കുന്ന വീഡിയോ പരമ്പര ലക്ഷ്യം വെക്കുന്നത്. ഏവരെയും തുടര്‍പഠനങ്ങളിലേക്ക് സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ത്രിയേകദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

(ഉള്ളടക്കത്തിന് കടപ്പാട്)

എംപറര്‍ എമ്മാനുവല്‍ ട്രസ്റ്റ് എന്ന തട്ടിപ്പും അവരുടെ അബദ്ധ പ്രബോധനങ്ങളും

എംപറര്‍ എമ്മാനുവല്‍ ട്രസ്റ്റ് എന്ന തട്ടിപ്പും അവരുടെ അബദ്ധ പ്രബോധനങ്ങളും (PART 1)ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശം കൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്ക് ചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിന്‍റെ നേരേ ചെവിയടച്ച് കെട്ടുകഥകളിലേക്ക് ശ്രദ്ധ തിരിക്കും (2 തിമോ. 4,3-4)തിമോത്തെയോസിനെഴുതിയ രണ്ടാം ലേഖനത്തില്‍ പൗലോസ് അപ്പസ്തോലന്‍ പറയുന്ന ഇക്കാര്യം എന്നത്തേയും പോലെ ഇന്നും പ്രസക്തമാണ്. ഇത്തരക്കാര്‍ വരുത്തി വെക്കുന്ന അപകടങ്ങളില്‍ ആശങ്കപ്പെട്ടുകൊണ്ട് കോറിന്തോസിലെ സഭക്കെഴുതിയ രണ്ടാമത്തെ ലേഖനത്തില്‍ പൗലോസ് പറയുന്നത് ഇങ്ങനെയാണ്…സര്‍പ്പം ഹവ്വയെ തന്ത്രപൂര്‍വ്വം ചതിച്ചതുപോലെ നിങ്ങളുടെ ചിന്തകള്‍ ക്രിസ്തുവിലുള്ള ലാളിത്യത്തിലും വിശുദ്ധിയിലും നിന്ന് വ്യതിചലിക്കപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. എന്തെന്നാല്‍, ഞങ്ങള്‍ പ്രസംഗിച്ചതല്ലാതെ മറ്റൊരു യേശുവിനെ ആരെങ്കിലും പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരു ആത്മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോ ചെയ്താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക. (2 കൊറി. 11,3-5) .കത്തോലിക്കാസഭയില്‍ നിന്നും അകന്നു പോകുന്നവരെ തെറ്റായ പഠനങ്ങള്‍ നടത്തുന്ന പാഷണ്ഡികള്‍ (Heretics) ആയും, സഭയിലെ ആത്മീയാധികാരത്തെ അംഗീകരിക്കാത്ത ശീശ്മക്കാര്‍ (schismatic) ആയും സഭയില്‍ നിന്നും വേര്‍പെട്ട് വ്യത്യസ്ത പഠനങ്ങളും നേതൃത്വവുമുള്ള വിഘടിതവിഭാഗങ്ങള്‍ (sects) ആയുമാണ് മനസ്സിലാക്കുന്നത്.ഈ വിധത്തില്‍ സത്യവിശ്വാസത്തില്‍ നിന്നും തെറ്റായ പഠനങ്ങളിലൂടെ അകന്നുപോകുന്നവരും സാധാരണക്കാരായ മനുഷ്യരെ അകറ്റിക്കൊണ്ടുപോകുന്നവരുമായ വ്യാജോപദേഷടാക്കളും പ്രവാചകരും ഈശോയുടെ കാലത്തും അതിനു മുമ്പുതന്നെയും ഉണ്ടായിരുന്നു. അതിനാലാണ് പത്രോസ് അപ്പസ്തോലന്‍ തന്‍റെ രണ്ടാമത്തെ ലേഖനത്തില്‍ ഇപ്രകാരം പറയുന്നത് -ഇസ്രായേല്‍ ജനങ്ങള്‍ക്കിടയില്‍ വ്യാജപ്രവാചകന്മാരുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെമേല്‍ ശീഘ്രനാശം വരുത്തിവെക്കുന്ന വ്യാജോപദേഷ്ടാക്കള്‍ നിങ്ങളുടെയിടയിലും ഉണ്ടാകും. അവര്‍ വിനാശകരമായ അഭിപ്രായങ്ങള്‍ രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തു വാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയും ചെയ്യും. .. അവര്‍ മൂലം സത്യത്തിന്‍റെ മാര്‍ഗ്ഗം നിന്ദിക്കപ്പെടും. അത്യാഗ്രഹം കാരണം വ്യാജം പറഞ്ഞ് നിങ്ങളെ അവര്‍ ചൂഷണം ചെയ്യും (2 പത്രോ. 2,1-3)ഇന്ന് വിശ്വാസസമൂഹത്തെയും പൊതുജനത്തെയും തെറ്റിദ്ധരിപ്പിക്കുകയും അബദ്ധപ്രബോധനങ്ങളിലൂടെ ക്രൈസ്തവവിശ്വാസത്തെത്തന്നെ അവഹേളിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് എംപറര്‍ എമ്മാനുവല്‍ ട്രസ്റ്റ്. വ്യക്തികളെയും കുടുംബങ്ങളെയും തകര്‍ക്കുകയും ക്രൈസ്തവവിശ്വാസത്തോടു പുലബന്ധം പുലര്‍ത്താത്ത അന്ധവിശ്വാസങ്ങളിലേക്ക് സാധാരണമനുഷ്യരെ ആകര്‍ഷിച്ചുകൊണ്ടുവന്ന് സാമ്പത്തികമായി ചൂഷണം ചെയ്ത് അവരെ നാശത്തിലേക്ക് തള്ളിവിടുന്ന ഈ പ്രസ്ഥാനത്തെ സര്‍വ്വരും കരുതലോടെ കാണേണ്ടതാണ്.വിശ്വാസത്തെ വിലയിരുത്തുന്നതിലാണ് എംപറര്‍ എമ്മാനുവല്‍ അടക്കമുള്ള വിഘടിത വിഭാഗങ്ങള്‍ക്ക് വീഴ്ച പറ്റുന്നത്. വിശ്വാസത്തെക്കുറിച്ച് സഭാപിതാക്കന്മാരുടെ വീക്ഷണങ്ങളില്‍ത്തന്നെ വ്യത്യാസങ്ങള്‍ നമുക്ക് കാണാവുന്നതാണ്. വിശ്വാസത്തെ നിര്‍വ്വചിക്കുന്നതിലെ ഈ വ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായി പരിണമിക്കുകയും പ്രസ്തുത തര്‍ക്കം വിശ്വാസത്തിന്‍റെ ഉള്ളടക്കത്തെത്തന്നെ ബാധിക്കുകയും ചെയ്യുമ്പോഴാണ് അതു പാഷണ്ഡതയും തുടര്‍ന്നു ശീശ്മയുമായി മാറുന്നത്. വിശ്വാസത്തിന്‍റെ ഉള്ളടക്കം ക്രിസ്തുവും സഭയുമാണ്. സഭയുടെ ഭാഗമാണ് ദൈവവചനവും കൂദാശകളും പാരമ്പര്യങ്ങളും. ഒരു പുസ്തകം മാത്രമുള്ളവനെ ഭയപ്പെടണം എന്ന ലത്തീന്‍ പഴമൊഴിയുണ്ട്. ബൈബിള്‍ മാത്രം മതി എന്ന വാദവുമായി വന്നവരെല്ലാം സഭയില്‍ ഇടര്‍ച്ചയ്ക്കു വഴിതെളിച്ചതിന്‍റെ കാരണമിതാണ്. സഭ വിശ്വസിച്ചതിന്‍റെയും വിശ്വാസം ജീവിച്ചതിന്‍റെയും വിശ്വാസം അനുഷ്ഠിച്ചതിന്‍റെയും സാക്ഷ്യമാണ് ലിഖിതരൂപമായ ദൈവവചനം. സഭയുടെ വിശ്വാസത്തിന്‍റെ വെളിച്ചത്തിലല്ലാതെ വിശുദ്ധഗ്രന്ഥത്തിന് ദൈവനിവേശനത്തിന്‍റെ തെളിമ ലഭിക്കില്ല. ഇത്തരം തെളിമയില്ലായ്മയിലാണ് എംപറര്‍ എമ്മാനുവല്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ മനുഷ്യരെ കബളിപ്പിച്ചുകൊണ്ട് തഴച്ചുവളരുന്നത്.ആധുനിക കാലത്തെ യൂദാസുമാര്‍ യേശുവിനെ ഒറ്റുന്നത് ചുംബനം കൊണ്ടല്ല, വിശുദ്ധ ഗ്രന്ഥം ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് എന്ന കീര്‍ക്ക ഗാര്‍ഡിന്‍റെ നിരീക്ഷണം ശ്രദ്ധേയമാണ്. ഒറ്റുകാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന കാലമാണിത്. വിശുദ്ധഗ്രന്ഥത്തിലെ നിശ്ചിത വചനങ്ങളെ സ്വാര്‍ത്ഥലക്ഷ്യത്തോടെ ദുര്‍വ്യാഖ്യാനം ചെയ്യുകയും അതുവഴി അനേകരെ വഴിതെറ്റിക്കുകയും ചെയ്യുന്നവരാണ് ആള്‍ ദൈവങ്ങളായി അറിയപ്പെടുന്നത്. ഇത്തരം ആള്‍ദൈവങ്ങള്‍ ആളുകളെ ദൈവത്തിലേക്കു നയിക്കാനല്ല, തങ്ങളിലേക്കുതന്നെ തിരിക്കാനും ചൂഷണംചെയ്യാനുമാണ് പലപ്പോഴും മുതിരുന്നത്. ആധുനിക കാലഘട്ടത്തില്‍ ഇപ്രകാരമുള്ള ആള്‍ദൈവങ്ങളില്‍പ്പെട്ട അനേകര്‍ സ്ഥലകാല മതജാതിഭേദകമെന്യേ രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഇവയില്‍ ഒന്നാണ് എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനം.എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനത്തിലെ ആളുകള്‍ കൂടാരവാസികളായാണ് അറിയപ്പെടുന്നത്. ദൈവം മനുഷ്യനെ സന്ദര്‍ശിക്കാന്‍ പഴയനിയമത്തില്‍ കണ്ടെത്തിയ മാര്‍ഗ്ഗം സമാഗമ കൂടരത്തില്‍ (പുറപ്പാട്. 27:21) മനുഷ്യനോടൊത്തു വസിക്കുക എന്നതായിരുന്നു. ഈ സമാഗമ കൂടാരമാണ് പിന്നീട് ജറുസലേം ദേവാലയമായി രൂപാന്തരപ്പെട്ടത്. ദേവാലയം പണിയപ്പട്ടതോടെ കൂടാരം അപ്രസക്തമായി, കൂടാരത്തിലുണ്ടായിരുന്നവയെല്ലാം ദേവാലയത്തിന്‍റെ ഭാഗമായി. കൂടാരവും ദേവാലയവും കേവലം പ്രതീകങ്ങള്‍ മാത്രമായിരുന്നു. ദൈവം മനുഷ്യനോടൊത്തു വസിക്കുന്ന നിത്യകൂടാരവും അനശ്വരദേവാലയവുമായ ക്രിസ്തുവിന്‍റെ പ്രതീകങ്ങളായിരുന്നു അവ. ക്രിസ്തു വന്നതോടെ ജറുസലേംദേവാലയവും അപ്രസക്തമായി (യോഹ 2:20). എന്നാല്‍ എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനം ഇപ്പോഴും സമാഗമകൂടാരത്തെ സ്വപ്നം കാണുന്നവരാണ്. അതുകൊണ്ടുതന്നെ ഈ പ്രസ്ഥാനത്തെ ഒരു പഴയ-നിയമ പാഷണ്ഡതയായിട്ടാണ് നാം മനസ്സിലാക്കേണ്ടത്.ക്രിസ്തുവിലൂടെ കൈവന്ന രക്ഷയെ നിഷേധിക്കുന്ന ഇക്കൂട്ടരുടെ ക്രിസ്തുവിജ്ഞാനീയം അവര്‍ക്കുതന്നെ നിശ്ചയം പോരാത്ത അവസ്ഥയിലാണൂള്ളത്. ക്രിസ്തു രക്ഷകനായി അവതരിച്ചു എന്ന കാര്യത്തില്‍ അവര്‍ക്കു തീര്‍ച്ചയില്ല. രക്ഷകന്‍, എംപറര്‍ എമ്മാനുവല്‍ എന്ന പേരില്‍ അവതരിക്കുന്ന ദൈവസുതനായിരിക്കുമെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നുണ്ട്. ഈ എമ്മാനുവല്‍ ജനിച്ചതായും ജനിക്കാനിരിക്കുന്നതായുമുള്ള വിരുദ്ധ പ്രബോധനങ്ങള്‍ ഇവരുടെ പഠനങ്ങളിലുണ്ട്. അടുത്തകാലത്ത് ഏറെ കൊട്ടിഘോഷിക്കപ്പെട്ട് എംപറര്‍ എമ്മാനുവലായി അവതരിക്കുന്നവന്‍ എന്ന പ്രതീക്ഷയോടെ കാത്തിരുന്ന കുഞ്ഞ് ജനിച്ചപ്പോള്‍ പെണ്‍കുട്ടിയായി. ഇതേച്ചൊല്ലിയുള്ള തര്‍ക്കം കൂടാരത്തില്‍ ഗുരുതരമായ പിളര്‍പ്പിന് വഴിതെളിക്കുകയും ചെയ്തിട്ടുണ്ട്.ക്രിസ്തുവിനെ നിഷേധിച്ചാല്‍ പിന്നെ സഭയും കൂദാശകളും അപ്രസക്തമാകുന്നു. പുരോഹിത നിന്ദ വ്രതമായി സ്വീകരിച്ച ഈ പ്രസ്ഥാനത്തിന്‍റെ പിതാമഹന്‍ വൈദികര്‍ക്കെതിരേ നട്ടാല്‍ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നവരില്‍ അഗ്രഗണ്യനാണ്. സഭയില്‍നിന്നും പൗരോഹിത്യത്തില്‍നിന്നും വിശ്വാസികളെ അകറ്റുന്നത് ഗുരുതരമായ ആത്മീയ ഭവിഷ്യത്തുകള്‍ക്ക് കാരണമാകും. ദൈവജനത്തിനുവേണ്ടി ദൈവപുത്രന്‍ ഒരുക്കിയ സംരക്ഷണത്തിന്‍റെ കോട്ടയാണ് തിരുസഭ. കുരിശില്‍ ക്രിസ്തുവിനോടു പരാജയപ്പെട്ട പിശാച്, അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങേണ്ടൂ എന്ന ചിന്തയില്‍ പാഞ്ഞുനടക്കുകയാണ് (1 പത്രോ 5:9). ഈ പൈശാചിക ആക്രമണത്തില്‍നിന്ന് സംരക്ഷണമേകാന്‍ ദൈവപുത്രന്‍ തന്‍റെ അനന്തബുദ്ധിയില്‍ സ്ഥാപിച്ചതും കൗദാശിക വരപ്രസാദത്തിന്‍റെ നിറവുള്ളതുമായ രക്ഷാകവചമാണ് സഭ. സഭയില്‍നിന്ന് വിശ്വാസികളെ അടര്‍ത്തി മാറ്റുന്നത് വിശ്വാസികളോടും ക്രിസ്തുവിനോടും കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയും പിശാചിന് ഏറ്റവും സ്വീകാര്യമായ പ്രവൃത്തിയുമാണ്. ക്രിസ്തുവിന്‍റെ ശരീരവും പരിശുദ്ധാത്മാവിന്‍റെ ആലയവുമായ തിരുസ്സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഇഹത്തിലും പരത്തിലും ഒരുപോലെ അക്ഷന്തവ്യവും പരിശുദ്ധാത്മാവിനെതിരായ പാപവുമാണ്.വിശ്വാസത്തിന്‍റെ ഉറവിടമായ പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് വിശ്വാസികളുടെ ഇടയില്‍ സന്ദിഗ്ദ്ധത സൃഷ്ടിക്കാനും കൂടാരവാദികള്‍ ശ്രമിക്കുന്നുണ്ട്. പരിശുദ്ധമറിയത്തെ പരിശുദ്ധ ത്രിത്വത്തിന്‍റെ ഭാഗമായി അവതരിപ്പിക്കുന്ന പാഷണ്ഡതയാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. ചുരുക്കത്തില്‍, എംപറര്‍ പ്രസ്ഥാനം വിശ്വാസത്തിന്‍റെ മൂന്ന് ആധാര ശിലകളെയും (പരിശുദ്ധ ത്രിത്വം, ക്രിസ്തു സംഭവം, തിരുസ്സഭ) ഇളക്കാനാണ് ശ്രമിക്കുന്നത്. ചൂട്ടുകത്തിച്ചാല്‍ കടല്‍ തിളയ്ക്കാത്തതുപോലെ കൂടാരവാസികള്‍ ഭവനം തോറും കയറിയിറങ്ങി നടത്തുന്ന പ്രചാരണപരിപാടികള്‍ സഭയെ സാരമായി ബാധിച്ചില്ല എന്നു മാത്രം. അവരുടെ ലക്ഷ്യം ദൈവരാജ്യത്തിന്‍റെ ആധാരശിലകളെ തകര്‍ക്കുക എന്നതുതന്നെയാണ്. ഇക്കാരണത്താലാണ് സത്യസഭ, എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനത്തെ ആരംഭം മുതല്‍ എതിര്‍ത്തുപോന്നത്.മരണാനന്തരജീവിതത്തെക്കുറിച്ചുള്ള പഠനങ്ങളിലും എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനം അണികളെ കബളിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. നരകത്തിന്‍റെ സ്ഥാനവും നരകത്തിലെ ചൂടും കൃത്യമായി നിര്‍ണ്ണയിച്ചും ലോകാവസാനത്തിന്‍റെ കൃത്യ തീയതി മുന്‍കൂട്ടി പ്രഖ്യാപിച്ചും ഇവര്‍ അണികളില്‍ അങ്കലാപ്പുസൃഷ്ടിക്കുന്നു. പ്രവചനത്തില്‍ പറഞ്ഞ തിയ്യതികള്‍ മാറ്റി പുതിയ തിയ്യതികള്‍ പ്രവചിച്ച് പിടിച്ചുനില്‍ക്കാനുള്ള അസാധാരണ പാടവവും ഇവര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇതിനോടകം തന്നെ യുഗാന്ത്യ തീയതികള്‍ പല തവണ പുതുക്കി നിശ്ചയിച്ചു കഴിഞ്ഞു.സര്‍വ്വതും വിറ്റ് അപ്പസ്തോലന്‍മാരെ ഭരമേല്‍പിച്ച ആദിമസഭാവിശ്വാസികളുടെ മാതൃകയില്‍ കൂടാരത്തിന്‍റെ അണികള്‍, കേരളത്തിന്‍റെ നാനാഭാഗങ്ങളില്‍ തങ്ങള്‍ക്കുണ്ടായിരുന്ന സ്വത്തുവകകള്‍ വിറ്റ് കൂടാരാധികാരികളെ ഭരമേല്‍പിച്ചിട്ടുണ്ട്. ഇപ്രകാരം ഭാരിച്ച ഒരു സമ്പത്ത് കൂടാരത്തിന്‍റെ കൈവശമെത്തിയിട്ടുണ്ട്. എന്നാല്‍, വിവിധകാരണങ്ങളാല്‍ കൂടാരം വിട്ടുപോന്നവര്‍ക്ക് സ്വത്തു തിരികെ നല്‍കാനോ അവരുടെ പുനരധിവാസത്തിനു സഹായിക്കാനോ കൂടാരാധികൃതര്‍ തയ്യാറാകുന്നില്ല എന്ന വ്യാപകമായ പരാതിയുണ്ട്. പലകുടുംബങ്ങളും ഇപ്രകാരം ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. കൂടാരം വിട്ട് പുറത്തുവരാന്‍ ശേഷിക്കുന്നവരെ പിന്‍തിരിപ്പിക്കുന്നതും ഈ യാഥാര്‍ത്ഥ്യമാണെന്ന് കൂടാരവുമായി ബന്ധമുള്ളവര്‍ പറയുന്നുണ്ട്. രാജ്യത്തു നിലവിലുള്ള നിയമസംവിധാനങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ മടിക്കുന്നതാണ് പ്രശ്നം വഷളാക്കുന്നത്. പലകുടുംബങ്ങളിലും സാമ്പത്തികപ്രശ്നങ്ങള്‍ക്കുമാത്രമല്ല കൂടുംബ ജീവിതംതന്നെ തകരുന്നതിനും എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനം കാരണമായിട്ടുണ്ട്. കൂടാര ധ്യാനം കൂടാന്‍ കൂട്ടാക്കാത്ത ജീവിതപങ്കാളികളെ ഉപേക്ഷിച്ച് കൂടാരത്തില്‍ സ്ഥിരതാമസമാക്കാന്‍ നിര്‍ബന്ധിതരായവര്‍ ഒട്ടനവധിയാണ്. ഇതുമായി ബന്ധപ്പെട്ട ചിലകേസുകള്‍ കേരളാ ഹൈക്കോടതിവരെ എത്തിയിട്ടുണ്ട്. ڇദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പ്പെടുത്തരുത്ڈ (മത്താ 19:6) എന്ന അടിസ്ഥാന കുടുംബദര്‍ശനംപോലും മറന്ന് കുടുംബത്തകര്‍ച്ചയ്ക്കു വഴിയൊരുക്കുന്നത് വിശ്വാസപ്രശ്നം മാത്രമല്ല, സമൂഹത്തിന്‍റെ ഭദ്രമായ നിലനില്‍പിനെത്തന്നെ ബാധിക്കുന്ന വിഷയമാണ്.കൂടാരത്തില്‍നിന്നു പുറത്തുവരുന്ന ധാര്‍മ്മികാപചയങ്ങളുടെ വാര്‍ത്തകളും നിരവധിയാണ്. കൂടാരം ഉപേക്ഷിച്ച് രക്ഷപ്പെട്ടവരുടെ അനുഭവസാക്ഷ്യങ്ങള്‍ ഞെട്ടിക്കുന്നവയുമാണ്. എംപറര്‍ എമ്മാനുവല്‍ പ്രസ്ഥാനം കത്തോലിക്കാസത്യവിശ്വാസത്തിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസ്തുത മേഖലയിലെ തിരുസഭയുടെ വിശ്വാസസത്യങ്ങളെ അവതരിപ്പിക്കുകയാണ് ഇന്നാരംഭിക്കുന്ന വീഡിയോ പരമ്പര ലക്ഷ്യം വെക്കുന്നത്. ഏവരെയും തുടര്‍പഠനങ്ങളിലേക്ക് സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ത്രിയേകദൈവം നമ്മെ അനുഗ്രഹിക്കട്ടെ.(ഉള്ളടക്കത്തിന് കടപ്പാട്)

Gepostet von Noble Thomas Parackal am Freitag, 17. Juli 2020


മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.