വത്തിക്കാന്‍ സിറ്റി: പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്റര്‍ റിലീജിയസ് ഡയലോഗിലെ പുതിയ അംഗമായി അലഹബാദ് ബിഷപ് റാഫി മഞ്ഞളിയെ ഫ്രാന്‍സിസ് മാര്‍്പാപ്പ നിയമിച്ചു. കാത്തലിക് ബിഷപസ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ് ഫെലിക്സ് അന്തോണി മച്ചാഡോയെയും മതാന്തരസംവാദ കൗണ്‍സില്‍ അംഗമായി പാപ്പ നിയമിച്ചിട്ടുണ്ട്.
2009 മുതല്‍ വാസി ബിഷപ്പാണ് മച്ചാഡോ. മഹാരാഷ്ട്രയിലെ വാസി സ്വദേശിയാണ്.
തൃശൂര്‍ വെണ്ടൂര്‍ സ്വദേശിയാണ് ബിഷപ് റാഫി മഞ്ഞളി. വാരാണസി രൂപതയ്ക്ക് വേണ്ടി വൈദികനായ ഇദ്ദേഹം 2007 ല്‍ വാരാണസി മെത്രാനായി. തുടര്‍ന്ന് 2013 ല്‍ അലഹബാദിലേക്ക് മാറ്റം കിട്ടി.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ തുടര്‍ന്ന് സഭയ്ക്ക് മറ്റ് മതങ്ങളുമായുള്ള ബന്ധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മതാന്തരസംവാദ കൗണ്‍സില്‍ സ്ഥാപിച്ചത്. മതങ്ങള്‍ തമ്മി്ലുള്ള പരസ്പര ബഹുമാനവും സഹകരണവും വളര്‍ത്തുക എന്നതാണ് ലക്ഷ്യം.