ഇറാനില്‍ 12 ക്രൈസ്തവരെ അറസ്റ്റ് ചെയ്തു


ടെഹ്‌റാന്‍: ഇറാനില്‍ ക്രൈസ്തവര്‍ക്ക് നേരെ വ്യാപകമായ അക്രമവും മര്‍ദ്ദനവുമെന്ന് മനുഷ്യാവകാശസംഘടനകള്‍ റിപ്പോര്ട്ട് ചെയ്യുന്നു. ജൂണ്‍ 30നും ജൂലൈ ഒന്നിനും ഇടയില്‍ പന്ത്രണ്ട് ക്രൈസ്തവരെ അറസ്റ്റ് ചെയ്യുകയും ചിലരെ മര്‍ദ്ദിക്കുകയും ചെയ്തു.

റവല്യൂഷനറി ഗാര്‍ഡ് ഇന്റലിജന്‍സ് ഓഫീസേഴ്‌സാണ് അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ടെഹ്‌റാന്‍ ഉള്‍പ്പടെ മൂന്നുനഗരങ്ങളില്‍ നിന്നാണ് അറസ്റ്റ് നടന്നത്. ഇസ്ലാമിക് റിപ്പബ്ലിക് ആയ ഇറാനില്‍ മുസ്ലീം മതത്തില്‍ നിന്ന് പരിവര്‍്ത്തനം നടത്തുന്നത് കുറ്റകരമാണ്. മതപരിവര്‍ത്തനം നടത്തിയവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുമുണ്ട്.

ക്രൈസ്തവ മതപീഡനം അനുഭവിക്കുന്ന രാജ്യങ്ങളില്‍ ഇറാന്‍ ഒമ്പതാം സ്ഥാനത്താണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.