ഇറാക്കിലെ ക്രൈസ്തവ സമൂഹം മൂന്നുവര്‍ഷത്തിനുള്ളില്‍ നാമമാത്രമായേക്കുമെന്ന്‌ …

ബാഗ്ദാദ്: ഇറാക്കിലെ ക്രൈസ്തവസമൂഹം നാമമാത്രമായി തീരുമെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. 2024 ഓടെ ഇവിടെയുള്ള ക്രൈസ്തവര്‍ വെറും 23000 മാത്രമായി തീരുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലൈഫ് ആഫ്റ്റര്‍ ഐഎസ്‌ഐഎസ് ന്യൂ ചലഞ്ചസ് ഫോര്‍ ക്രിസ്ത്യാനിറ്റി ഇന്‍ ഇറാക്ക് എന്ന എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡ് പുറത്തിറക്കിയ സര്‍വ്വേയില്‍ ഇറാക്കിലെ ക്രൈസ്തവരുടെ നിലനില്പ്പിനുള്ള ശ്രമങ്ങളും പോരാട്ടങ്ങളും പരാമര്‍ശവിഷയമാകുന്നുണ്ട്.

തങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടുകളില്‍ സുരക്ഷിതത്വം അനുഭവിക്കാതെയാണ് 87 ശതമാനം ക്രൈസ്തവരും കഴിഞ്ഞുകൂടുന്നത്. 70 ശതമാനം തൊഴിലില്ലായ്മ ഇവര്‍ അനുഭവിക്കുന്നുണ്ട്. 51 ശതമാനം അഴിമതിയും സാമ്പത്തികമായ ക്രമക്കേടുകള്‍ക്കും ഇരകളാകുന്നു. മതപരമായ വിവേചനമാണ് നേരിടുന്ന മറ്റൊരു പ്രശ്‌നം.

അപ്പസ്‌തോലികകാലം മുതല്‍ ക്രിസ്തുമതത്തിന് ആഴത്തില്‍ വേരോട്ടമുണ്ടായിരുന്ന മണ്ണായിരുന്നു ഇറാക്കിലേത്, ആദ്യഗള്‍ഫ് യുദ്ധം ഉണ്ടാകുന്നതിന് മുമ്പ് ഒരു മില്യനായിരുന്നു ഇവിടെയുള്ള ക്രൈസ്തവ ജനസംഖ്യ. പിന്നീട് യുദ്ധങ്ങളും സാമ്പത്തിക കലാപങ്ങളും ജിഹാദിസവും പ്രതികൂലമായി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.