അമേരിക്കയെ സാത്താന്‍ പിടികൂടിയിരിക്കുകയാണെന്നും അമേരിക്കയ്ക്ക് ഭൂതോച്ചാടനം ആവശ്യമാണെന്നും കത്തോലിക്കാപുരോഹിതനായ മോണ്‍. സ്റ്റീഫന്‍ റോസെറ്റി. ഒരു ലേഖനത്തിലാണ് അദ്ദേഹം തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്തെ മുഴുവന്‍ വിലയിരുത്തുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത് രാജ്യത്തെ സാത്താന്‍ പിടികൂടിയിരിക്കുന്നുവെന്ന് തന്നെയാണ്. അമേരിക്കയിലെ പലരും ആഭിചാരകര്‍മ്മങ്ങളും ഓജോ ബോര്‍ഡുകളും പരീക്ഷിക്കുന്നവരാണ്. ഇവയെല്ലാം സാത്താന് കടന്നുവരാന്‍ വാതില്‍ തുറന്നു കൊടുക്കുന്നവയാണ്. മില്യന്‍ കണക്കിന് അബോര്‍ഷനുകളാണ് വര്‍ഷം തോറും ഇവിടെ നടക്കുന്നത്. ഇതും സാത്താന്‍ കടന്നുവരാന്‍ വാതില്‍തുറന്നുകൊടുക്കുന്നു.
ഇതിന് പുറമെ ഇന്റര്‍നെറ്റിലൂടെയുള്ള അശ്ലീലത, മയക്കുമരുന്ന് ഉപയോഗം,ലൈംഗികഅരാജകത്വം ഇവയും അമേരിക്കയെ പിടിമുറുക്കിയിരിക്കുന്നു.പാപം തിന്മ പെരുകാന്‍ കാരണമാകുന്നു. അസന്തുഷ്ടരും പ്രതീക്ഷന ഷ്ടപ്പെട്ടവരുമായ ആളുകളുടെ എണ്ണവും പെരുകിവരുന്നു. ഇത് ആത്മഹത്യയ്ക്ക് കാരണമാകുന്നു.
ഏതാനും വര്‍ഷങ്ങളായി അമേരിക്കയില്‍ ആത്മഹത്യാനിരക്ക് വളരെ കൂടുതലാണ്. കോപം,വിദ്വേഷം, അക്രമാസക്തി ഇവയും സാത്താന്റെ പ്രവര്‍ത്തനം തന്നെ. ഭീകരപ്രവര്‍ത്തനം അമേരിക്കയില്‍ വര്‍ദ്ധി്ച്ചുവരുന്നതായും പറയപ്പെടുന്നു.
സാത്താന്‍ അവസാനവാക്കല്ല. ദൈവമാണ് അവസാനവാക്ക് എന്നുംഅദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു. അതുകൊണ്ട് നമുക്ക് ചെയ്യാനുളളത് ദൈവത്തെ സ്‌നേഹിക്കുക എന്നതുമാത്രമാണ്. ആളുകളെ മുഴുവന്‍ സ്‌നേഹിക്കുക. റിപ്പബ്ലിക്കനെന്നോ ഡെമോക്രാറ്റെന്നോ ഭേദമില്ലാതെ കറുത്തവനെന്നോ വെളുത്തവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും സ്‌നേഹിക്കുക. നിരന്തരം പ്രാര്‍ത്ഥിക്കുക. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടുക. നമ്മുടെ ത്യാഗങ്ങള്‍ ദൈവത്തിന് സമര്‍പ്പിക്കുക. ഇതിലൂടെയെല്ലാം നമുക്ക് ഈ തിന്മകളില്‍ നിന്ന് മോചിതരാകാന്‍ കഴിയും.
ദൈവം ഒരിക്കലും അമേരിക്കയെ കൈവിടുകയില്ലെന്നും അദ്ദേഹം ലേഖനത്തില്‍ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. രക്ഷയ്ക്കുവേണ്ടിയുള്ള ദൈവത്തിന്റെ പ്രത്യേക വഴിയാണ് ഇവയെല്ലാം എന്ന് ഞാന്‍ വിശ്വസിക്കുന്നു.
പക്ഷേ സാത്താന്റെ കൈകളില്‍ നിന്ന് മുക്തരാകാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം പറയുന്നു.