കൊച്ചി: കോവിഡ് 19 ന്റെ പ്രത്യാഘാതങ്ങളില്‍ ഉണ്ടാവുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനും അതിജീവിക്കാനും കാര്‍ഷിക മേഖലയില്‍ സമഗ്രമാറ്റത്തിനുകര്‍ഷകരും സര്‍ക്കാരും തയ്യാറാകണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍സമിതി സീറോ മലബാര്‍ സഭാ സിനഡിന് സമര്‍പ്പിച്ച കോവിഡ് അതിജീവന പ്രവര്‍ത്തന രൂപരേഖ കാക്കനാട് മൗണ്ട് സെന്റ് തോമസ്ില്‍ സീറോ മലബാര്‍ സഭയുടെ വിവിധ കമ്മീഷനുകളുടെ വൈദികസെക്രട്ടറിമാരുടെയും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഭാരവാഹികളുടെയും സംയുക്തയോഗത്തില്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തില്‍ നിന്ന് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി.
കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സീറോ മലബാര്‍ സഭ വൈസ് ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍ പുരയിടം,കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ഫാ. സെബാസ്റ്റ്യന്‍ മുട്ടത്തുപാടത്ത്, ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.
കാര്‍ഷിക മേഖലയുടെ തകര്‍ച്ചുയും കോവിഡിന്റെ പ്രത്യാഘാതങ്ങളും മൂലം സമുദായത്തിലെ ബഹുഭൂരിപക്ഷം അംഗങ്ങളും കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്നും ഈ ഘട്ടത്തില്‍ സഭയില്‍ നിന്ന് പ്രോത്സാഹനജനകമായ സമഗ്രപദ്ധതികളും ആശ്വാസകരമായ നടപടികളും സമുദായം ആഗ്രഹിക്കുന്നുവെന്നും ബിജു പറയന്നിലം പറഞ്ഞു.