സാന്‍ഫ്രാന്‍സിസ്‌ക്കോ: വിശുദ്ധ ജൂനിപ്പെറോ സേറയുടെ രൂപം തകര്‍ത്ത സ്ഥലത്ത് സാന്‍ഫ്രാന്‍സിസ്‌ക്കോ ആര്‍ച്ച് ബിഷപ് സാല്‍വട്ടോറെയുടെ കാര്‍മ്മികത്വത്തില്‍ ഭൂതോച്ചാടന പ്രാര്‍ത്ഥനകള്‍ നടത്തി. പരിഹാരപ്രാര്‍ത്ഥനകളും പരിശുദ്ധജപമാല പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു. ആര്‍ച്ച് ബിഷപ് സ്ഥലം വിശുദ്ധ ജലം ഉപയോഗിച്ച് വെഞ്ചരിച്ചു. സാത്താനോട് ഇവിടം വിട്ടുപോകാന്‍ കല്പിക്കുകയും ചെയ്തു.
ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ രചിച്ച പ്രാര്‍ത്ഥനയാണ് ചൊല്ലിയതെനാ്‌ന് സെന്റ് മൈക്കല്‍ സെന്റര്‍ ഫോര്‍ സ്പിരിച്വല്‍ റിന്യൂവലിലെ മോണ്‍, സ്റ്റീഫന്‍ റോസെറ്റി അറിയിച്ചു. വിശുദ്ധജലം തളി്ച്ച് പ്രാര്‍ത്ഥിക്കുന്നത് പ്രധാനപ്പെട്ട ചടങ്ങായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിലെങ്ങും സമാധാനവും നീതിയും ഉണ്ടാകുന്നതിനായി എല്ലാവരും പ്രാര്‍ത്ഥിക്കുകയും ചെയ്തു. പത്രക്കുറിപ്പില്‍ പറയുന്നു.
ജൂണ്‍ 19 നാണ് അക്രമികള്‍ വിശുദ്ധന്റെ രൂപം തകര്‍ത്തത്.