മാതാവിന്റെ രക്തക്കണ്ണീരിന്‍ ജപമാല എന്ന് അറിയപ്പെടുന്ന പ്രാര്‍ത്ഥന ചൊല്ലുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരില്‍ നിന്ന് പിശാച് ഓടിമറയും എന്നാണ് വിശ്വാസം. അതുകൊണ്ട് ഈ പ്രാര്തഥന നമുക്കേറ്റ് ചൊല്ലാം, പ്രചരിപ്പിക്കുകയും ചെയ്യാം.
ക്രൂശിതനായ എന്റെ ഈശോയേ അങ്ങേ തൃപ്പാദങ്ങളില്‍ സാഷ്ടാംഗം വീണുകൊണ്ട് കരുണാര്‍ദ്രമായ സ്നേഹത്തോടെ കാല്‍വരിയിലേക്കുള്ള വേദന നിറഞ്ഞ യാത്രയില്‍ അങ്ങേ അനുഗമിച്ച പരിശുദ്ധഅമ്മയുടെ രക്തക്കണ്ണീര്‍ക്കണങ്ങളെ ഞങ്ങള്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു.
നല്ലവനായ കര്‍ത്താവേ പരിശുദ്ധ അമ്മയുടെ രക്തം കലര്‍ന്ന കണ്ണൂനീര്‍ത്തുള്ളികള്‍ തരുന്ന സന്ദേശം ശരിക്കും മനസ്സിലാക്കുന്നതിനും അങ്ങനെ ഞങ്ങള്‍ ഇഹത്തില്‍ അങ്ങയുടെ തിരുമനസ്സ് നിറവേറ്റിക്കൊണ്ട് സ്വര്‍ഗ്ഗത്തില്‍ അവളോടൊത്ത് നിത്യമായി അങ്ങെ വാഴ്്ത്തിസ്തുതിക്കുന്നതിനും യോഗ്യരാകുന്നതിന് വേണ്ട അനുഗ്രഹം ഞങ്ങള്‍ക്ക് നല്കണമേ. ആമ്മേന്‍
ഓ ഈശോയേ , ഈ ലോകത്തില്‍ അങ്ങയെ അത്യധികമായി സ്നേഹി്ക്കുകയും സ്വര്‍ഗ്ഗത്തില്‍ അങ്ങയെ അതിഗാഡമായി സ്നേഹിച്ച് അങ്ങയൊടൊത്ത് വാഴുകയും ചെയ്യുന്ന പരിശുദ്ധ അമ്മയുടെ രക്തക്കണ്ണീര്‍ക്കണങ്ങളെ അങ്ങ് കരുണയോടെ വീക്ഷിക്കണമേ.( 1 പ്രാവശ്യം)
സ്നേഹം നിറഞ്ഞ ഈശോയേ അങ്ങയുടെ പരിശുദ്ധ അമ്മ ചിന്തിയ രക്തക്കണ്ണുനീരിനെ പ്രതി എന്റെ യാചനകള്‍ കേള്‍ക്കണമേ.( 7 പ്രാവശ്യം)
വീണ്ടും ഓ ഈശോയേ..(1)
സ്നേഹം നിറഞ്ഞ( 7)
തുടര്‍ന്ന്,
ഓ മറിയമേ വ്യാകുലവും കരുണയും സ്നേഹവും നിറഞ്ഞ അമ്മേ ഞങ്ങളുടെ എളിയ യാചനകളെ അങ്ങയുടെ പ്രാര്‍ത്ഥനയോട് ചേര്‍ത്ത് അങ്ങയുടെ പ്രിയപുത്രന് കാഴ്ച വയ്ക്കണമേ. ഞങ്ങള്‍ക്കായി ചിന്തിയ രക്തക്കണ്ണുനീര്‍ക്കണങ്ങളെ പ്രതി ഈ( ആവശ്യം പറയുക) അങ്ങയുടെ പ്രിയ പുത്രനില്‍ നിന്നും വാങ്ങിത്തരണമേ. ഞങ്ങളെ എല്ലാവരെയും നിത്യഭാഗ്യത്തില്‍ ചേര്‍ക്കുകയും ചെയ്യണമേ.
ഓ മറിയമേ അങ്ങയുടെ രക്തക്കണ്ണുനീരാല്‍ പിശാചിന്റെ ഭരണത്തെ തകര്‍ക്കണമേയെന്നും ഞങ്ങളെപ്രതി ബന്ധിതമായ ഈശോയുടെ തൃക്കരങ്ങളാല്‍ സകല തിന്മകളില് നിന്നും ലോകത്തെ കാത്തുരക്ഷിക്കണമേയെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു ആമ്മേന്‍.
Mother Mary please pray for my family amen
Please pray for me.