തിന്മ മനുഷ്യരെ ആക്രമിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നുവെന്നത് നിസ്തര്‍ക്കമായ കാര്യമാണ്. സാത്താന്റെ ആയുധവും സമ്പത്തുമാണ് തിന്മ. എന്നാല്‍ ഈ തിന്മയ്ക്കെതിരെ ദൈവവിശ്വാസികളായ നാം പോരാടേണ്ടതുണ്ട. പ്രലോഭനങ്ങള്‍, ആസക്തികള്‍, ലൗകികസുഖങ്ങള്‍, ജഡികസന്തോഷം ഇങ്ങനെ പല മാര്‍ഗ്ഗങ്ങളിലൂടെയാണ് സാത്താന് നമ്മെ വീഴിക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ ഈ പ്രലോഭനങ്ങളെ നേരിടാന്‍ തക്ക സകല മാര്‍ഗ്ഗങ്ങളും ദൈവം നമുക്കായി നല്‍കുന്നുണ്ട്, അവഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
കൂദാശകള്‍.: കൗദാശികമായ ജീവിതം നയിക്കുന്ന ഒരാളെ തിന്മ ആക്രമിക്കുക സാധ്യമല്ല.അയാളുടെ ആത്മീയതയുടെ അടിസ്ഥാനവും ബലവും ആ കൂദാശകളാണ്. അതുകൊണ്ട് കൂദാശസ്വീകരണത്തിലൂടെയും കൗദാശികമായ ജീവിതത്തിലൂടെയും നാം തിന്മകളെ നേരിടണം.
തിരുവചനവായന: തിരുവചന വായന നാം സ്ഥിരമാക്കണം. ഓരോ തിരുവചനത്തിലും പ്രലോഭനങ്ങളെ നേരിടാനുള്ള കരുത്ത് നാം കണ്ടെത്തുന്നു. ജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങളില്‍ തിരുവചനങ്ങള്‍ നമ്മെ ശക്തരാക്കും.
എളിമ: നാം വലിയവരാണെന്ന് ഭാവിക്കരുത്. ഒരുപക്ഷേ ഭൗതികമായ പലതും നമുക്കുണ്ടായിരിക്കും എങ്കിലും അതെല്ലാം നിസ്സാരമാണെന്ന് കരുതുക. അതനുസരിച്ച് ജീവിക്കുക.
ത്യാഗം: മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കാനും അവരെ സഹായിക്കാനും നാം തയ്യാറാകുന്നുണ്ടോ അവിടെ സാത്താന് പരാജിതനാകും. നമ്മില്‍ ഭൂരിപക്ഷവും നമ്മുടെ ലക്ഷ്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കുംവേണ്ടിയാണ് ജീവിക്കുന്നത്. സുവിശേഷപ്രവര്‍ത്തകരും ശുശ്രൂഷകള്‍ പോലും അതില്‍ നിന്ന് ഭിന്നമല്ല.മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ തോല്പിക്കാന് സാത്താനാവില്ല.
ലാളിത്യം: നുണ പറയുന്നതില്‍ നിന്ന് നമ്മെ അകറ്റുന്നത് ലാളിത്യമാണ്. യഥാര്‍ത്ഥ മൂല്യം നമ്മെ പഠിപ്പിക്കുന്നത് ലാളിത്യമാണ്. അഹങ്കാരത്തില്‍ നിന്ന് അത് അകറ്റുന്നു. സത്യംപറയാനുള്ള ധൈര്യം കൂടിയാണ്ലാളിത്യം.
നിശ്ശബ്ദത: വാഗ്വാദങ്ങള്‍ ഒഴിവാക്കുക. സ്വന്തം ഭാഗം ന്യായീകരിക്കാന്‍ വേണ്ടി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നവരുണ്ട്. വാഗ്വാദങ്ങളും സ്വയം ന്യായീകരണങ്ങളും സാത്താന്റെ തന്ത്രങ്ങളാണ്. വിഭാഗീതയതയുടെ ഭാഗമാണവ.
സഹനം: സഹനങ്ങളില്‍ പിറുപിറുക്കാതിരിക്കുക. സഹനങ്ങളില്‍ സന്തോഷിക്കുക. സഹനങ്ങളില്‍ പിറുപിറുക്കാതെയും സഹനങ്ങളില്‍ സന്തോഷിക്കുകയും ചെയ്യുന്നവരെ സാത്താന് തോല്പിക്കാനാവില്ല.