തിരക്കുപിടിച്ച ഈ ലോകത്തില്‍ പ്രാര്‍ത്ഥനയ്ക്കു പോലും സമയമില്ലെന്ന് പരിതപിക്കുന്നവരാണ് നമ്മള്‍. അങ്ങനെയുള്ളപ്പോള്‍ എങ്ങനെയാണ് ധ്യാനം പോലെ സമയം കൂടുതല്‍ ആവശ്യമുള്ള ഒരു ശുശ്രൂഷയിലേക്ക് ആളുകള്‍ക്ക് തിരിയാന്‍ കഴിയുക?
ആളുകളുടെ ഈ മനോഭാവവും കാലത്തിന്റെ പ്രത്യേകതകളും മനസ്സിലാക്കി പുതിയൊരു ധ്യാനശുശ്രൂഷയ്ക്ക് രൂപം കൊടുത്തിരിക്കുകയാണ് പ്രശസ്ത ധ്യാനഗുരുവും ദിവ്യരക്ഷകസഭാംഗവുമായ ഫാ.ബിജുകുന്നുംപുറം. ഒരോ ദിവസവും വാട്‌സാപ്പ് വഴി അനേകരിലേക്ക് വചനത്തിന്റെ ഓഡിയോസന്ദേശം അയച്ചുകൊണ്ടാണ് അദ്ദേഹം ഈ സവിശേഷമായ ശുശ്രൂഷ നിര്‍വഹിക്കുന്നത്. ഇത്തരത്തിലുള്ള അനേകം വീഡിയോകള്‍ കിട്ടിക്കൊണ്ടിരി്ക്കുന്നവരായിരിക്കും നമ്മളില്‍ ഭൂരിപക്ഷമെങ്കിലും വചനമൊഴി എന്ന ഈ ഓഡിയോവ്യത്യസ്തമാകുന്നത് മറ്റൊരു രീതിയിലാണ്.
വചനവിചിന്തനവും പ്രാര്‍ത്ഥനയും ആശീര്‍വാദവും ഗാനവും ചേര്‍ന്നതാണ് ഓഡിയോ. അതും ഒന്നര മിനിറ്റ് മാത്രവും. ചൊവ്വര നിത്യസഹായമാതാ ധ്യാനകേന്ദ്രം ഡയറക്ടറായ ഫാ. ബിജു ഈ ശുശ്രൂഷ ആരംഭിച്ചത് പെന്തക്കോസ്താ ദിനത്തോട് അനുബന്ധിച്ചാണ്.ആ ദിവസങ്ങളില്‍ പ്രാര്‍ത്ഥനയിലായിരുന്ന സമയത്താണ് പരിശുദ്ധാത്മാവ് ഇങ്ങനെയൊരു ചിന്ത അദ്ദേഹത്തിന നല്കിയത്. ഉടന്‍തന്നെ അതിന് രൂപം കൊടുക്കുകയും ചെയ്തു.
ആദ്യദിനങ്ങളില്‍ പരിചയക്കാര്‍ക്ക് മാത്രം വാട്‌സാപ്പ് വഴി ഓഡിയോ അയച്ചുകൊടുക്കുകയായിരുന്നു. അവരില്‍ നിന്ന് കിട്ടിയ അത്ഭുതകരമായ പ്രതികരണം ഈ ശുശ്രൂഷയെ മുന്നോട്ടുകൊണ്ടുപോകാനും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും കാരണമായി.ഗുരുവിന്റെ മൊഴിയില്‍ നിന്നുതിരും എന്ന് തുടങ്ങുന്ന അവതരണഗാനത്തിന്റെ പിന്നിലുള്ളത് ബിബിന്‍ എരുമേലിയാണ്.
ഈ ഓഡിയോ അനേകരുടെ ജീവിതങ്ങളില്‍ അത്ഭുതകരമായ മാറ്റങ്ങള്‍സൃഷ്ടിച്ചതായി അനുഭവസ്ഥര്‍ പലരും രേഖപ്പെടുത്തിയിട്ടുണ്ട്. ഓഡിയോ ലഭിക്കാന്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ മതിയാവും. പിന്നെ ഓരോ ദിവസവും ഈ ഓഡിയോ നിങ്ങളെ തേടിയെത്തുകയും ചെയ്യും.
ഫോണ്‍: ഫാ. ബിജു കുന്നുംപുറത്ത് സിഎസ്എസ് ആര്‍ 00919847764044, ബ്ര. ബിബിന്‍ എരുമേലി 00919447715549