ജര്‍മ്മനിയിലെ കത്തോലിക്കാ സഭയില്‍ നിന്ന് വന്‍തോതില്‍ വിശ്വാസികളുടെ കൊഴിഞ്ഞുപോക്ക്

മ്യൂണിക്ക്: ജര്‍മ്മനിയിലെ കത്തോലിക്കാ സഭയില്‍ നിന്ന് വന്‍തോതില്‍ വിശ്വാസികളുടെ കൊഴിഞ്ഞുപോക്ക്. മ്യൂണിക്ക്- ഫ്രെയ്‌സിങ് അതിരൂപതയാണ് ഇക്കാര്യം വെളിപെടുത്തിയിരിക്കുന്നത്.

രൂപതയില്‍ നിന്ന് കഴിഞ്ഞവര്‍ഷം 10,744 കത്തോലിക്കരാണ് സഭ വിട്ടുപോയിരിക്കുന്നത്. 2018 ലേതിനെക്കാള്‍ അഞ്ചു ശതമാനം വര്‍ദ്ധനവാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് മുമ്പ് 1992 ലായിരുന്നു ഏറ്റവും കൂടുതല്‍ കൊഴിഞ്ഞുപോക്ക് രേഖപ്പെടുത്തിയിരുന്നത്.9,010 ആയിരുന്നു അന്നത്തെ സംഖ്യ,

വിവിധ കാരണങ്ങള്‍കൊണ്ടാണ് കൊഴിഞ്ഞുപോക്ക് സംഭവിച്ചിരിക്കുന്നത് എന്ന് ജര്‍മ്മനിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചര്‍ച്ച് ടാക്‌സ്, വൈദികര്‍ക്ക് നേരെയുള്ള ലൈംഗികാപവാദം, സഭയില്‍ സ്ത്രീകളുടെ പങ്കാളിത്തം എന്നിവയെല്ലാം അവയില്‍ ചിലതുമാത്രമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കത്തോലിക്കര്‍ 8-9 ശതമാനം ഇന്‍കം ടാക്‌സ് ഗവണ്‍മെന്റിന് നല്‌കേണ്ടതുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.