ഏര്‍ക്കാട്: ബധിരമൂക വിഭാഗത്തില്‍ നിന്ന് ആദ്യമായിട്ടൊരാള്‍ പ്രഥമ സന്യാസവ്രതവാഗ്ദാനം നടത്തി വൈദികപരിശീലനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഹോളി ക്രോസ് സൊസൈറ്റിയിലെ ബ്ര. ജോസഫ് തേര്‍മഠമാണ് ചരിത്രം രചിച്ചുകൊണ്ട് ബധിരമൂക വൈദികനായി അഭിഷിക്തനാകാന്‍ പോകുന്നത്.
എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ബ്ര. ജോസഫ് ബധിരനായിട്ടാണ് ജനിച്ചത്. ഒരു സഹോദരനും ബധിരനാണ്. മുംബൈയില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. ചെറുപ്പം മുതല്‌ക്കേ വൈദികനാകണമെന്നായിരുന്നു ആഗ്രഹമെങ്കിലും പലവിധ കാരണങ്ങളാല്‍ അത് നടന്നില്ല പിന്നീട് യുഎസിലെ ഡൊമിനിക്കന്‍ മിഷനറിസ് ഫോര്‍ ദ ഡെഫ് അപ്പസ്‌തോലേറ്റിന്റെ കീഴില്‍ മതപരമായ പരിശീലനം നേടി. ഫിലോസഫി, തിയോളജി പഠനങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് മടങ്ങി.
തുടര്‍ന്ന് ഹോളി ക്രോസ് സൊസൈറ്റിയുമായി ബന്ധപ്പെട്ടു. അയ്മനത്തെ ഹോളി ക്രോസ് കമ്മ്യൂണിറ്റി 2017 ല്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു. ഏര്‍ക്കാട് നിന്ന് ഒരു വര്‍ഷത്തെ നൊവിഷ്യേറ്റ് കഴിഞ്ഞതിന് ശേഷം പ്രഥമവ്രതവാഗ്ദാനം നടത്തി. ഫിലോസഫി, തിയോളജി പഠനങ്ങള്‍ക്കായി അധികം വൈകാതെ യാത്രയാകും. അതിന് ശേഷം ബ്ര. ജോസഫിന്റെ എന്നത്തെയും വലിയ സ്വപ്‌നം പൂവണിയും. ഒരു വൈദികനാകുക.
ബ്ര. ജോസഫ് തേര്‍മഠത്തിന് മരിയന്‍ പത്രത്തിന്റെ പ്രാര്‍ത്ഥനകള്‍…