ഹോംങ് കോംഗ്: ഹോംങ് കോംഗില്‍ ജൂണ്‍ ഒന്നുമുതല്‍ വിശുദ്ധബലികള്‍ പുനരാരംഭിക്കുമെന്ന് രൂപത അഡ്മിനിസ്‌ട്രേറ്റര്‍ കര്‍ദിനാള്‍ ജോണ്‍ ടോംങ് ഹോണ്‍ അറിയിച്ചു. അനുദിന ദിവ്യബലികള്‍ ജൂണ്‍ ഒന്നുമുതലും ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ ജൂണ്‍ ഏഴു മുതലും പുനരാരംഭിക്കും.
ഫെബ്രുവരി മുതല്‍ ഇവിടെ തിരുക്കര്‍മ്മങ്ങള്‍ റദ്ദ് ചെയ്തിരിക്കുകയായിരുന്നു. എങ്കിലും രോഗവ്യാപന സാധ്യത ഭീഷണി നിലവിലുണ്ട്. അതുകൊണ്ടുതന്നെ കര്‍ശനമായ നിയന്ത്രണങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും പാലിച്ചുമാത്രമായിരിക്കും വിശുദ്ധ ബലി അര്‍പ്പിക്കുന്നത്. സമാധാനം നമ്മോടുകൂടെയുണ്ടായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. കര്‍ദിനാള്‍ ഹോണ്‍ അറിയിച്ചു.
ഇതേ സമയം ഹോംങ് കോംഗ് പാര്‍ലമെന്‍്‌റ് ദേശീയ സുരക്ഷാ നിയമം പാസാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.