കോവിഡിന്റെ അന്ത്യം കുറിക്കാന്‍ പരിശുദ്ധ മറിയത്തിന്റെ സഹായം തേടി ഫ്രാന്‍സിസ് മാര്‍പാപ്പ മെയ് 30ന് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നു


വത്തിക്കാന്‍സിറ്റി: ലോകത്തെ മുഴുവന്‍ പിടികൂടിയിരിക്കുന്ന കോവിഡ് മഹാമാരിയില്‍ നിന്ന് രക്ഷനേടാന്‍ പരിശുദ്ധ മറിയത്തിന്റെ സഹായം തേടി ഫ്രാന്‍സിസ് മാര്‍പാപ്പ മെയ് 30 ന് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ് ഗ്രോട്ടോയില്‍വച്ച് നടത്തുന്ന പ്രാര്‍ത്ഥന പ്രാദേശിക സമയം 5.30 ന് ആരംഭിക്കും. ജപമാല ലൈവ് സ്ട്രീം ചെയ്യും.

ലോകത്തിലെ എല്ലാ കത്തോലിക്കാ ഷ്രൈനുകളിലും ഈ സമയം ജപമാല പ്രാര്‍ത്ഥന നടത്തണം. അപ്പസ്‌തോല പ്രവര്‍ത്തനം 1:14 അടിസ്ഥാനമാക്കിയാണ് പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോട്ടിംങ് ദ ന്യൂ ഇവാഞ്ചലൈസേഷന്‍ ജപമാല പ്രാര്‍ത്ഥന സംഘടിപ്പിച്ചിരിക്കുന്നത്.

മാര്‍ച്ച് 27 ന് ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ ദിവ്യകാരുണ്യാശീര്‍വാദത്തെ തുടര്‍ന്ന് ഇറ്റലിയിലും പൊതുവെയും കോവിഡ് മരണനിരക്കില്‍ ഗണ്യമായ കുറവ് സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

പാപ്പ നേതൃത്വം നല്കുന്ന ഈ ജപമാലപ്രാര്‍ത്ഥനയോടെ, മാതാവിന്റെ മാധ്യസ്ഥത്താല്‍ കോവിഡ് മഹാമാരിയുടെ ഉന്മൂലനാശം സംഭവിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. പ്രാര്‍ത്ഥനയില്‍ നമുക്കും പങ്കെടുക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.