കാര്‍സണ്‍ കിസെല്ലിയുടെ പതിമൂന്നാം പിറന്നാള്‍ അടുത്ത ദിവസമായിരുന്നു.മറ്റനേകം കുട്ടികളെപോലെ അമിതമായ പ്രത്യേകതകളൊന്നുമില്ലാത്ത ഒരുവന്‍. അതാണ് കാര്‍സണ്‍. എന്നാല്‍ എന്തെങ്കിലും പ്രത്യേകതയില്ലേ എന്ന് ചോദിച്ചാല്‍ അതിന് ഉത്തരമുണ്ട്. ഉണ്ട്. കാര്‍സണ്‍ ന് പ്രത്യേകതയുണ്ട്. epidermolysis bullosa എന്ന സ്‌കിന്‍ രോഗിയാണ് ഈ പതിമൂന്നുകാരന്‍. കഠിന വേദനയിലൂടെയാണ് അവന്റെ ഓരോ ദിവസങ്ങളും കടന്നുപോകുന്നത്.
ഈ വേദനയ്ക്കിടയിലാണ് അവന്‍ കോവിഡ് വ്യാപനം ഇല്ലാതാകാന്‍ വേണ്ടി കരുണയുടെ ജപമാല ചൊല്ലി ലോകം മുഴുവനും വേണ്ടി പ്രാര്‍ത്ഥിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയുള്ള ഈ പ്രാര്‍ത്ഥന ഒരു ദിവസം അറുപതിനായിരം പേരാണ് കണ്ടത്. ശാരീരിക വേദനകള്‍ പ്രാര്‍ത്ഥന മുടക്കാന്‍ കാരണമാകുന്നവര്‍ക്കിടയിലാണ് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ പ്രചോദനമാകുന്ന വിധത്തില്‍ കാര്‍സണ്‍ തന്റെ പ്രാര്‍ത്ഥനാജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.