ഡുഹോക്ക്: കൊറോണ വൈറസ് വ്യാപനം ഇറാക്കിലെ ജനതയുടെ ജീവിതത്തെ ദുരിതമയമാക്കിയെന്ന് ഫാ. ജോസഫ് സാസര്‍ എസ് ജെ.
അടിസ്ഥാനാവശ്യങ്ങള്‍ക്കുപോലും നിവൃത്തിയില്ലാതെ ജനങ്ങള്‍ ഇവിടെ കഷ്ടപ്പെടുകയാണ്. ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ 4.1 മില്യന്‍ ആളുകളായിരുന്നു സഹായം അഭ്യര്‍ത്ഥിച്ചിരുന്നത്. എങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന്റെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നത്. ജസ്യൂട്ട് റിഫ്യൂജി സര്‍വീസില്‍ സേവനം ചെയ്യുകയാണ് ഫാ. ജോസഫ്.
ഏതാനും ദശാബ്ദങ്ങളായി തുടരുന്ന യുദ്ധമാണ് ഇറാക്ക് ജനതയുടെ ജീവിതത്തെ കഷ്ടപ്പാടുകളുടെ അനുഭവങ്ങളിലേക്ക് കടത്തിവിട്ടത്. തുടര്‍ന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശവുംസംഭവിച്ചു. അതോടെ ഇറാക്ക് ജനത പലായനത്തിന്റെ വഴിയിലുമായി.