ഓസ്‌ട്രേലിയായെ ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന് സമര്‍പ്പിക്കുന്നു

കാന്‍ബെറ: ഓസ്‌ട്രേലിയായെ മാതാവിന് സമര്‍പ്പിക്കുന്നു. ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ തിരുനാള്‍ ദിനമായ മെയ് 24 നാണ് തിരുക്കര്‍മ്മങ്ങള്‍ പ്ലാന്‍ ചെയ്്തിരിക്കുന്നത്.. എന്നാല്‍ ഈ വര്‍ഷം യാദൃച്ഛികമായി സ്വര്‍ഗ്ഗാരോഹണതിരുനാള്‍ അന്നേ ദിവസം ആയതിനാല്‍ മെയ് 25 ലേക്ക് തിരുക്കര്‍മ്മങ്ങള്‍ മാറ്റിയേക്കും.

പ്ലീനറി മീറ്റിംങിലാണ് ഓസ്‌ട്രേലിയായിലെ മെത്രാന്മാര്‍ ഈ തീരുമാനം കൈക്കൊണ്ടത്. 1844 മുതല്‍ ഓസ്‌ട്രേലിയായുടെ മധ്യസ്ഥയാണ് ക്രിസ്ത്യാനികളുടെ സഹായമായ മറിയം.

മെയ് 14 വരെ ഓസ്‌ട്രേലിയായില്‍ 7000 ത്തോളം കോവിഡ് 19 രോഗികളാണ് ഉള്ളത്. നൂറു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.