തിരുക്കച്ചയുടെ ശാസ്ത്രീയ ചിത്രങ്ങള്‍ക്കായി ഒരു വെബ്‌സൈറ്റ്


ടൂറിനിലെ തിരുക്കച്ചയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ വെര്‍നോണ്‍ മില്ലറിന്റെ ചിത്രങ്ങള്‍ക്കായി ഒരു വെബ്‌സൈറ്റ്. കത്തോലിക്കര്‍ക്കും ഗവേഷകര്‍ക്കും തിരുക്കച്ചയുടെ ചിത്രങ്ങള്‍ സംലഭ്യമാക്കുക എന്നതാണ് ഈ വെബ്‌സൈറ്റിന്റെ ലക്ഷ്യം.

14 അടി അഞ്ച് ഇഞ്ച് നീളവും മൂന്നടി ഏഴ് ഇഞ്ച് വീതിയുമുള്ള ലിനന്‍ തുണിയിലാണ് പീഡിതനും ക്രൂശിക്കപ്പെട്ടവനുമായ ഒരു മനുഷ്യന്റെ ചിത്രം പതിഞ്ഞിരിക്കുന്നത്. കുരിശുമരണത്തിന് ശേഷം ക്രിസ്തുവിന്റെ മൃതശരീരം പൊതിഞ്ഞത് ഈ തുണിയിലാണ് എന്നാണ് വിശ്വാസം.

1977 മുതല്‍ 1981 വര ഭൗതികശാസ്ത്രജ്ഞര്‍, രസതന്ത്രജ്ഞര്‍, പാത്തോളജിസ്റ്റുകള്‍, എന്‍ജിനീയേഴ്‌സ് തുടങ്ങിയവര്‍ ഈ കച്ചയെക്കുറിച്ച് പഠനം നടത്തിയിരുന്നു. പഠനങ്ങള്‍ക്ക് ശേഷം അവര്‍ കണ്ടെത്തിയ നിഗമനം ഇങ്ങനെയായിരുന്നു. പീഡിതനും ക്രൂശിതനുമായ ഒരു മനുഷ്യന്റെ രൂപമാണ് ഈ തുണിയില്‍ പതിഞ്ഞിരിക്കുന്നതെന്നും ഇത് യഥാര്‍ത്ഥമാണെന്നും ഒരിക്കലും ഒരു കലാകാരന്റെ സൃഷ്ടിയല്ലെന്നുമായിരുന്നു.

വെര്‍നോണ്‍ മില്ലര്‍ തിരുക്കച്ച പ്രോജക്ടിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറാണ്.shroudphotos. com ല്‍ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ലഭ്യമാണ്.കാണാന്‍ മാത്രമല്ല ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും അള്‍ട്രാവയലറ്റ് പ്രകാശത്തില്‍ എടുത്തിരിക്കുന്നവയാണ് ഈ ചിത്രങ്ങള്‍.

ഇത് മില്ലറുടെ വലിയൊരു ആഗ്രഹമായിരുന്നുവെന്നും ഇതുവരെ ഫോട്ടോകള്‍ കണ്ടിട്ടില്ലാത്തവര്‍ക്ക് കാണാന്‍ അവസരം കൊടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും സംഘാടകര്‍ വ്യക്തമാക്കുന്നു.

തിരുക്കച്ചയുടെ ആദ്യ ചിത്രം എടുത്തത് 1898 ല്‍ ആയിരുന്നു. ഫോട്ടോഗ്രഫിയുടെ തുടക്കകാലമായിരുന്നു അത്. ഇന്നുവരെ തിരുക്കച്ചയുടെ 32,000 ഫോട്ടോകള്‍ എടുത്തിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.