തിരുവല്ല: പാലിയേക്കര ബസേലിയന് മഠത്തിലെ സന്യാസിനി ദിവ്യപി ജോണിന്റെ സംസ്കാരം ഇന്ന് രാവിലെ 11 ന് ചുങ്കപ്പാറ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നടക്കും. കിണറ്റില്‍ വീണ ദിവ്യ വെള്ളം കുടിച്ചാണ് മരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.
മഠത്തിനോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണ നിലയില്‍ ദിവ്യയെ കണ്ടെത്തിയത് ഇന്നലെയായിരുന്നു. ഉടന്‍ തന്നെ പുഷ്പഗിരി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.