നൈജീരിയ: വിവാഹച്ചടങ്ങുകള്‍ അലങ്കോലപ്പെടുത്തി ദമ്പതികളെ ഫുലാനി ഹെര്‍ഡ്സ്മാന്‍ തട്ടിക്കൊണ്ടുപോയി. പള്ളിയിലുണ്ടായിരുന്നവര്‍ ഉള്‍പ്പടെ പലരെയും തട്ടിക്കൊണ്ടുപോകുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തു. ടെഗിന കബാറ്റ ഗ്രാമത്തിലെ ദേവാലയത്തില്‍ നടന്ന വിവാഹച്ചടങ്ങുകള്‍ക്കിടയിലാണ് ഈ ദുരന്തം അരങ്ങേറിയത്. മോണിംങ് സ്റ്റാര്‍ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട ചെയ്തിരിക്കുന്നത്.
ഇതേ ഗ്രാമത്തില്‍ തന്നെ ഇതിനകം നിരവധി ക്രൈസ്തവരെ ഫുലാനികള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. മിഷനറിമാരെ തട്ടിക്കൊണ്ടുപോകലുള്പ്പടെയുള്ള പല അനിഷ്ടസംഭവങ്ങളും നടന്നിട്ടുണ്ട്. ക്രൈസ്തവ വംശഹത്യയാണ് നൈജീരിയായില്‍ നടക്കുന്നത് എന്നാണ് പൊതുനിരീക്ഷണം. ഇതിനെതിരെ ക്രിസ്ത്യന്‍ സോളിഡാരിറ്റി ഇന്റര്‍നാഷനല്‍ ജനുവരി മുപ്പതിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
ഓപ്പന്‍ ഡോര്‍സ് 2020 ലെ കണക്കനുസരിച്ച് നൈജീരിയായെ ക്രൈസ്തവമതപീഡനങ്ങളുടെ പട്ടികയില്‍ 12 ാംസ്ഥാനത്താണ് പെടുത്തിയിരിക്കുന്നത്.