ഡൊമിനിക്കന്‍ വൈദികനായി പരിശീലനത്തിലേര്‍പ്പെട്ടിരുന്ന ബ്ര. ക്രിസ് ഗൗള്ട്ട് വീണ്ടും ഡോക്ടര്‍ കുപ്പായം അണിയുന്നു. തന്റെ ജന്മനാട്ടിലെ കോവിഡ് രോഗികളെ ശുശ്രൂഷിക്കാനായി.
2013 ല്‍ ക്യൂന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിബിഎസ് പാസായ ക്രിസ് പിന്നീട് ദൈവവിളി സ്വീകരിച്ച് സെമിനാരിയില്‍ ചേരുകയായിരുന്നു. 2018 ല്‍ വ്രതവാഗ്ദാനം നിറവേറ്റി. പിന്നീട് ഡബ്ലിനിലേക്ക് ഫിലോസഫി പഠിക്കാനായി പോയി.
ഇപ്പോഴത്തെ സാഹചര്യത്തില്‍ രോഗികള്‍ക്ക് തന്നെ കൂടുതല്‍ ആവശ്യമുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. സാഹചര്യം വിശദീകരിച്ചപ്പോള്‍ അധികാരികള്‍ അനുവാദം നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് വീണ്ടും ഡോക്ടര്‍ കുപ്പായം അണിഞ്ഞത്. ഒരിക്കല്‍ സേവനം ചെയ്ത ആശുപത്രിയിലേക്ക് തന്നെയാണ് ബ്രദര്‍ തിരികെയെത്തുന്നത്.
ആതുരശുശ്രൂഷാപ്രവര്ത്തകര് യഥാര്‍ത്ഥ ഹീറോകളാണെന്നും അവരെ നാം അഭിനന്ദിക്കണമെന്നും ക്രിസ് പറയുന്നു. സെമിനാരി ജീവിതം ഞാന്‍ ആസ്വദിക്കുന്നു, പക്ഷേ ഇത് സാഹചര്യം ആവശ്യപ്പെടുന്ന സഹായമാണ്, അദ്ദേഹം പറയുന്നു.