മലയാറ്റൂര്‍ കുരിശുമുടി പള്ളി വികാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മുന്‍ കപ്യാര്‍ക്ക് ജീവപര്യന്തം

കൊച്ചി: മലയാറ്റൂര്‍ കുരിശുമുടി പള്ളി വികാരി ഫാ. സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പള്ളിയിലെ മുന്‍ കപ്യാര്‍ മലയാറ്റൂര്‍ വട്ടപ്പറമ്പന്‍ ജോണിയാണ് പ്രതി.

2018 മാര്‍ച്ച് ഒന്നിന് മലയാറ്റൂര്‍ കുരിശുമുടിയുടെ ആറാം സ്ഥലത്ത് വച്ചാണ് അച്ചന് കുത്തേറ്റത്, ഇടതുതുടയില്‍ കുത്തേറ്റ അച്ചനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മദ്യപിച്ചു ജോലിക്ക് വരാതിരിക്കുകയും കൃത്യവിലോപങ്ങള്‍ കാട്ടുകയും ചെയ്തതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തതിന്റെ പേരിലായിരുന്നു കൊലപാതകമെന്നാണ് വിലയിരുത്തല്‍.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡോ കൗസര്‍ എടപ്പഗ്ഗത്താണ് ശിക്ഷ വിധിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
1 Comment
  1. മനോജ് says

    ജീവപര്യന്തം തടവും പിഴയും ലോകത്തിന്റെ ശിക്ഷയും നീതിയും ആണ്. തന്നെ ക്രൂശിച്ചവരോടും ക്ഷമിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത ക്രിസ്തുവിനെ അനുകരിക്കുന്നവർ ഈ ശിക്ഷയിൽ സന്തോഷിക്കാമോ?

Leave A Reply

Your email address will not be published.