വിട,! മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍

കരിമ്പന്‍: മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അന്തരിച്ചു .77 വയസായിരുന്നു.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന്്.

ഇടുക്കി രൂപതയുടെ പ്രഥമമെത്രാനായിരുന്നു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെ 1.38 നായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് കോലഞ്ചേരിയിലെത്തിച്ചത്. വ്യാഴാഴ്ച രാവിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ മെത്രാഭിഷേകവും ഇടുക്കി രൂപതയുടെ ഉദ്ഘാടനവും ഒരേ ദിവസമായിരുന്നു. 2003 ല്‍ ബിഷപ്പായി അഭിഷിക്തനായ അദ്ദേഹം 2018 ലാണ് രൂപതാസ്ഥാനത്ത് നിന്ന് വിരമിച്ചത്. ഇടുക്കിക്കാരുടെ ഭൂപ്രശ്‌നങ്ങളിലും പട്ടയവിഷയത്തിലും ശ്രദ്ധേയമായി ഇടപെട്ടിരുന്ന അദ്ദേഹം എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രിയങ്കരനായിരുന്നു.

ലൂക്കാ -ഏലിക്കുട്ടി ദമ്പതികളുടെ 15 മക്കളില്‍ ഒന്നാമനായിരുന്നു. പതിനഞ്ച് മക്കളില്‍ പത്തുപേരെയും ദൈവവേലയ്ക്ക അയ്ക്കാന്‍ അവസരം ലഭിച്ച കുടുംബമായിരുന്നു ആനിക്കൂഴിക്കാട്ടിലിന്റേത്.

ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ദേഹവിയോഗത്തില്‍ മരിയന്‍ പത്രവും മരിയന്‍ മിനിസ്ട്രിയും അനുശോചിക്കുന്നു. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.