യാത്രയില്‍ ദൈവിക സംരക്ഷണം ലഭിക്കണോ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി…


പലതരം ആവശ്യങ്ങള്‍ക്കായി വാഹനമോടിച്ച് യാത്ര പോകുന്നവരാണ് നാം എല്ലാവരും. യാത്രയുടെ സുരക്ഷിതത്വം നാം ആഗ്രഹിക്കാറുണ്ടെങ്കിലും പലപ്പോഴും വേണ്ടത്ര പ്രാര്ത്ഥിക്കാനോ ദൈവികസംരക്ഷണം യാചിക്കാനോ നാം മറന്നുപോകാറുണ്ട്. അതുകൊണ്ട് സ്ഥിരമായി വാഹനമോടിച്ചുപോകുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കുക. ദൈവികസംരക്ഷണം കിട്ടാന്‍ ഇതേറെ സഹായിക്കും.
ഒന്നാമതായി യാത്രയ്ക്ക് മുമ്പ് വാഹനം വെഞ്ചരിക്കുകയാണ്. വൈദികന്‍ ചെയ്യേണ്ടതാണെങ്കിലും എല്ലാ ദിവസവും നമുക്ക് ഇത് പ്രായോഗികമല്ല.

അതുകൊണ്ടാണ് പുതുതായി വാഹനം വാങ്ങുമ്പോള്‍ അത് വൈദികനെക്കൊണ്ട് നാം വെഞ്ചരിക്കുന്നത്. അപ്പോള്‍ വൈദികന്‍ വെഞ്ചരിക്കുന്നതിന്റെ അനുഗ്രഹം ആ വാഹനത്തിന് തുടര്‍ന്ന് എല്ലായ്‌പ്പോഴും ലഭിക്കും.തുടര്‍ന്നുള്ള യാത്രകളില്‍ നാം മനസ്സില്‍ വാഹനം വെഞ്ചരിച്ച് പ്രാര്‍ത്ഥിക്കുക. ദൈവമേ ഈ വാഹനത്തെ സംരക്ഷിക്കണമേ, സുരക്ഷിതമാക്കണമേ എന്ന് പ്രാര്‍ത്ഥിക്കുക.

രണ്ടാമതായി ചെയ്യാനുളളത് ബ്രൗണ്‍ കളറിലുള്ള ഉത്തരീയം ഡ്രൈവിംങ് സീറ്റില്‍ ഉണ്ടായിരിക്കുക എന്നതാണ്. പരിശുദ്ധ മറിയത്തിന്റെ സംരകഷണം അതുവഴി നമുക്ക് യാത്രയിലുടനീളം ലഭിക്കും.

യാത്രക്കാരുടെ മാധ്യസ്ഥനായ വിശുദ്ധ ക്രിസ്റ്റഫറിന്റെ മെഡലാണ് വാഹനത്തില്‍ ഉണ്ടായിരിക്കേണ്ട മൂന്നാമത്തെ അവശ്യ ഭക്തവസ്തു. യാത്രയിലുടനീളം അദ്ദേഹത്തിന്റെ മാധ്യസ്ഥം പ്രാര്‍ത്ഥിക്കുക.

ഇവമൂന്നുമുണ്ടെങ്കില്‍ ദൈവികസംരക്ഷണം നിങ്ങള്‍ക്കും വാഹനത്തിലുള്ള മറ്റുള്ളവര്‍ക്കും ലഭിക്കും. ഉറപ്പ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.