കോവിഡ്: മെയ് മൂന്നിന് കേരളം ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്നു


കൊച്ചി: കോവിഡ് 19 മൂലം ചികിത്സയിലിരിക്കുന്നവര്‍ക്കും മരണമടഞ്ഞവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭരണാധികാരികള്‍ക്കും വേണ്ടി സംയുക്താപ്രാര്‍ത്ഥന നടത്താന്‍ മതനേതാക്കന്മാര്‍ ആഹ്വാനം ചെയ്തു. ലോക്ക് ഡൗണ്‍ തീരുന്ന ദിവസമായ മെയ് മൂന്നിനാണ് വിവിധ മതനേതാക്കന്മാര്‍ സംയുക്തപ്രാര്‍ത്ഥന ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ജാതിമതഭേദമില്ലാതെയുള്ള ഈ പ്രാര്‍ത്ഥനയ്ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ബിഷപ് ഡോ ജോസഫ് കരിയില്‍, ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ്മ സഭാധ്യക്ഷന്മാര്‍, സിഎസ്‌ഐ മോഡറേറ്റര്‍, കോഴിക്കോട് അദ്വൈതാശ്രമം, പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠാധിപന്മാര്‍, പാണക്കാട് സെയ്ദ് ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

കോവിഡ് പ്രതിരോധത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നതെന്നും ജനങ്ങളുടെ കൂട്ടായ്മയും ഐക്യവും ഇനിയും ഇക്കാര്യത്തില്‍ ആവശ്യമാണെന്നും ഈ സാഹചര്യത്തിലാണ് കേരളം ഒരുമിച്ച് ഭാരതത്തിനും ലോകത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാനൊരുങ്ങുന്നതെന്നും പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.