നമ്മളില്‍ ഭൂരിപക്ഷവും ദിവസം ആരംഭിക്കുന്നത് പ്രാര്‍ത്ഥനയോടെയാണ്. പ്രാര്‍ത്ഥന പ്രഭാതത്തിന്റെ താക്കോല്‍ ആണെന്നാണ് നമ്മുടെ വിശ്വാസവും. പ്രാര്‍ത്ഥിച്ചുതുടങ്ങുന്ന ദിവസങ്ങള്‍ക്ക് പ്രത്യേകതയുണ്ട്.കാരണം അത് അന്നേ ദിവസം സംഭവിക്കുന്ന ഏതുകാര്യങ്ങളെയും ദൈവകരങ്ങളില്‍ നിന്ന് സ്വീകരിക്കാന്‍ പ്രാപ്തനാക്കും. അതുകൊണ്ട് ഓരോ ദിവസവും പ്രാര്‍ത്ഥിച്ചുതന്നെ തുടങ്ങാം. ഇതാ അതിന് സഹായകരമായ ഒരു പ്രാര്‍ത്ഥന:
സ്വര്‍ഗ്ഗസ്ഥനായ പിതാവേ ഈ ദിവസത്തെ ഓര്‍ത്ത് ഞാന്‍ അങ്ങേയ്ക്ക് നന്ദിപറയുന്നു. ഈ ദിവസം ഉണര്‍ന്നെണീല്ക്കാന്‍ അവിടുന്നെനിക്ക് അവസരം നല്കി. ഈ ദിവസം വേണ്ട ജോലികളെല്ലാം ചെയ്യാന്‍ എന്നെ ശാരീരികമായും മാനസികമായും സഹായിക്കണമേ. അങ്ങേ കൃപകൂടാതെ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ഞാന്‍ അങ്ങയില്‍ പൂര്‍ണ്ണമായും ശരണപ്പെടുന്നു. ഞാന്‍ ചെയ്യുന്ന പ്രവൃത്തികളില്‍ അങ്ങ് കൂടെയില്ലെങ്കില്‍ അത് എനിക്കോ മറ്റുള്ളവര്‍ക്കോ പ്രയോജനപ്പെടുകയില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
അതുകൊണ്ട് ഇന്നേദിവസം ഞാന്‍ ചെയ്യാന്‍ പോകുന്ന എല്ലാ ജോലികളെയും അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. ഇന്നേദിവസത്തെ എന്റെ എല്ലാ തോല്വികളിലും വിജയങ്ങളിലും കൂടെയുണ്ടായിരിക്കണമേ. ഈ ദിവസം അങ്ങേ സമാധാനം എന്റെ ഹൃദയത്തില്‍ നിറയ്ക്കണമേ എന്നെ ഈ ലോകത്തില്‍ വച്ചേറ്റവും അധികമായി സ്‌നേഹിക്കുന്ന എന്റെ നല്ലവനായ ദൈവമേ എന്റെ കൂടെയുണ്ടായിരിക്കണമേ. എന്നും എപ്പോഴും എന്നേയ്്ക്കും ആമ്മേന്‍