വത്തിക്കാന്‍ സിറ്റി: സെമിനാരികളിലെ വൈദിക പരിശീലനത്തിന് കൂടുതല്‍ വനിതാ പങ്കാളിത്തം ആവശ്യമാണെന്ന് കര്‍ദിനാള്‍ മാര്‍ക് ഔലെറ്റ്. വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ബിഷപ്‌സിന്റെ പ്രിഫെക്ടാണ് ഇദ്ദേഹം.
പുരുഷന്റെ വ്യക്തിത്വം സന്തുലിതമായി മുന്നോട്ടുകൊണ്ടുപോകാനും കൂടുതല്‍ മാനുഷീകരിക്കാനും സ്ത്രീയുടെ സാന്നിധ്യം ആവശ്യമാണെന്നും സ്ത്രീകളുമായുള്ള സഹകരണവും സാന്നിധ്യവും വഴി സ്ത്രീപുരുഷ സമത്വം കൈവരുമെന്നും ഭാവിശുശ്രൂഷയില്‍ അവരെ വേണ്ടവിധം ബഹുമാനിക്കാനും സഹകരിക്കാനും അത് വഴിയൊരുക്കുമെന്നും അങ്ങനെ നല്ല വൈദികരെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നതായും ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. വനിതാ പൗരോഹിത്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടയിലാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്.
പൗരോഹിത്യപരിശീലന കാര്യങ്ങളില്‍ നമുക്ക് സ്ത്രീകളുടെ അഭിപ്രായം വേണം. അവരുടെ അന്തര്‍ജ്ജാനം വേണം, വൈദികാര്‍ത്ഥിയുടെ ഗുണം തിരിച്ചറിയാനുള്ള കഴിവു വേണം. മനശ്ശാസ്ത്രപരമായ പക്വത വേണം. അദ്ദേഹം വ്യക്തമാക്കി.