പൗരോഹിത്യജീവിതത്തിന്റെ വില അമൂല്യമാണ്. അതില്‍ നിന്നുണ്ടാകുന്ന അനുഭവങ്ങള്‍ വില നിശ്ചയിക്കാനാവാത്തതും. ഹൃദയത്തെ സ്പര്‍ശിക്കുന്ന നിരവധി അനുഭവങ്ങള്‍ ഓരോ വൈദികനും പറയാനുമുണ്ടാവും. ഈ കോവിഡ് കാലത്ത് അത്തരമൊരു അനുഭവമാണ് ഡൊമിനിക്കന്‍ വൈദികനായ ഫാ. പാട്രിക് ഹൈഡെക്ക് വെളിപ്പെടുത്താനുള്ളത്.
പൗരോഹിത്യജീവിതത്തിന്‌റെ വിലയും പവിത്രതയും കൂദാശകളുടെ പ്രാധാന്യവും തിരിച്ചറിയാന്‍ നമുക്കും ഈ അനുഭവം കാരണമായേക്കും. ഒരു കോവിഡ് രോഗിക്ക് രോഗീലേപനം കൊടുക്കാനാണ് അച്ചന്‍ പോയത്. മരണത്തിന്റെ താഴ് വരയില്‍ കഴിയുകയായിരുന്ന രോഗി അച്ചന്റെ സ്വരം തിരിച്ചറിയുകയും സന്തോഷിക്കുകയും ചെയ്തു. അച്ചന്‍ ഇവിടെയായിരിക്കുന്നതില്‍ തന്റെ സന്തോഷം അറിയിച്ച രോഗി അവസാനമായി അച്ചനോട് പറഞ്ഞത് ഇപ്പോള്‍ തനിക്ക് സമാധാനത്തോടെ മരിക്കാം എന്നായിരുന്നു.
ഒരു വൈദികന്‍ ആയിരിക്കുന്നതിന്റെയും കൂദാശകളുടെയും പ്രാധാന്യം എത്രത്തോളമുണ്ട് എന്നാണ് സംഭവം വിശദീകരിച്ചുകൊണ്ട് ഫാ.പാട്രിക് ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് അച്ചന്റെ ഈ ട്വീറ്റീനോട് പ്രതികരിച്ചിരിക്കുന്നത്.