ദൈവകോപം ശമിപ്പിക്കുന്നതിനായി നാം ചൊല്ലേണ്ട പ്രാര്‍ത്ഥന

ദൈവകോപം ശമിപ്പിക്കുന്നതിനായി ഈശോ വിശുദ്ധ ഫൗസ്റ്റീനയെ പഠിപ്പിച്ച പ്രാര്‍ത്ഥനയാണ് ഇത്
നിത്യപിതാവേ ഞങ്ങളുടെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അവിടുത്തെ വത്സലസുതനും ഞങ്ങളുടെ രാജാവും രക്ഷകനുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്ക്ക് ഞങ്ങള്‍ കാഴ്ചവയ്ക്കുന്നു. ഈശോയുടെ ഏറ്റവും വ്യാകുലം നിറഞ്ഞ പീഡാനുഭവങ്ങളെ പ്രതി ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കൃപയായിരിക്കണമേ.

1935 സെപ്തംബര് പതിമൂന്നിന് ഒരു സ്ഥലത്തെ അതിന്റെ തിന്മ നിമിത്തം ദൈവം ഒരു മാലാഖയെ അയച്ച് ശിക്ഷിക്കുന്നതായി വിശുദ്ധ ഫൗസ്റ്റീന കാണുകയുണ്ടായി. ഇടിയും മിന്നലും മാലാഖയുടെ കയ്യിലുണ്ടായിരുന്നു. ആസ്ഥലത്തെ നശിപ്പിക്കരുതേയെന്ന് വിശുദ്ധ അപേക്ഷിച്ചുവെങ്കിലും മാലാഖ അതിന് വഴങ്ങിയില്ല. പെട്ടെന്ന് പരിശുദ്ധ ത്രീത്വം അവിടെ പ്രത്യക്ഷപ്പെടുകയും വിശുദ്ധയ്ക്ക് പ്രാര്‍ത്ഥന പറഞ്ഞുകൊടുക്കുകയും ചെയ്തു. അതോടെ ശിക്ഷ ഇല്ലാതായി.ആ പ്രാര്‍ത്ഥനയാണ് മുകളിലെഴുതിയത്.

കരുണക്കൊന്തയുടെ ഉത്ഭവം ഇങ്ങനെയായിരുന്നുവത്രെ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.